Posted On
date_range Updated On
date_range സുരക്ഷ ജീവനക്കാരിയെ സൂപ്പർവൈസറും ഗാർഡുകളും കൂട്ടബലാത്സംഗം ചെയ്ത് കൊന്നു
ലഖ്നോ: സുരക്ഷ ജീവനക്കാരിയെ സൂപ്പർവൈസറും ഗാർഡുകളും കൂട്ടബലാത്സംഗം ചെയ്ത് മർദിച്ച് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ഹൗസിങ് സൊസൈറ്റിയിൽ ജോലി ചെയ്യുന്ന 19 കാരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മുഖ്യപ്രതിയായ അജയ് എന്ന 32കാരൻ അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഞായറാഴ്ചയാണ് ക്രൂര സംഭവം നടന്നത്.
കൊടിയ മർദനത്തിനും ബലാത്സംഗത്തിനും ഇരയായി അവശനിലയിലായ യുവതിയെ മൂന്നു പേർ ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശേഷം ഇവർ ആശുപത്രിയിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഗുരുതരാവസ്ഥയിലായ യുവതിയെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു. ഝാർഖണ്ഡ് സ്വദേശിനിയായ യുവതി ബന്ധുവിന്‍റെ വീട്ടിൽ താമസിച്ചാണ് ഗാസിയാബാദിൽ ജോലി ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.