ട്രെയിൻ കോച്ചിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു; കാൽ നഷ്ടമായി

ഛണ്ഡിഗഢ്: ട്രെയിനിൽ കോച്ചിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വലിച്ചെറിഞ്ഞു. പാനിപത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 26നാണ് യുവതി​യെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പരാതി നൽകിയത്.ജൂൺ 24ന് ശേഷം ഇരുവരും വഴക്കുകൂടുകയും തുടർന്ന് യുവതി കാണാതാവുകയും ചെയ്തു.

നേരത്തെ ഇത്തരത്തിൽ വഴക്കുകൂടി യുവതി വീട്ടിൽ നിന്ന് പോയതിദ് ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ തിരികെ വന്നിരുന്നു. എന്നാൽ, രണ്ട് ദിവസമായിട്ടും ഭാര്യയെ കാണാത്തതിനെ തുടർന്നാണ് ഭർത്താവ് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷനിൽ യുവതി ഇരിക്കുമ്പോൾ ഭർത്താവ് അയച്ച ആളെന്ന് അറിയിച്ച് ഒരാൾ സമീപിക്കുകയും ഒഴിഞ്ഞുകിടക്കുന്ന ഒരു റെയിൽവേ കംപാർട്ട്മെന്റിലേക്ക് കൂട്ടികൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പിന്നീട് മറ്റ് രണ്ട് പേർ കൂടിയെത്തി ബലാത്സംഗത്തിനിരയാക്കി. പിന്നീട് സോനിപത്തിലേക്ക് കൊണ്ടുപോയി ഇവരെ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. ​ട്രെയിൻ കയറി യുവതിയുടെ കാൽ നഷ്ടമായി. യുവതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ചികിത്സ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് അത് പാനിപത്ത് ഗവൺമെന്റ് റെയിൽവേ പൊലീസിന് കൈമാറിയിട്ടുണ്ട്. എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Woman gangraped in train coach in Haryana’s Panipat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.