Posted On
date_range Updated On
date_range 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ പിടിയില്‍
മുംബൈ: 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേര്‍ പിടിയില്‍. ഒരു പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്
മുബൈയിലെ ഗോവണ്ടിയില്‍ ശിവാജി നഗര്‍ മേഖലയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് കൂട്ടബലാത്സംഗം നടന്നത്. യുവതി ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.
പിടിയിലായവരില്‍ ഒരാള്‍ക്ക് യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നു. ഇയാള്‍ സമീപത്തെ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഉത്തര്‍ പ്രദേശിലേക്ക് ട്രെയിനില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പേരും പിടിയിലായത്. ഒളിവിലുള്ള പ്രതിക്കായി ശിവാജി നഗര്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.