നോയിഡ: ഹരിയാനയിലെ സോഹ്നയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഒാടുന്ന കാറിൽ നിന്നും റോഡിരികിലേക്ക് തള്ളിയിട്ടു. കാറിൽ വെച്ച് പീഡിപ്പിച്ച യുവതിയെ അക്രമി സംഘം ഗ്രേറ്റ് നോയിഡക്കടുത്ത് വെച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഗ്രേറ്റർ നോയിഡയിലെ കസ്നാ പൊലീസ് സ്റ്റേഷനു സമീപമുള്ള ആശുപത്രി പരിസരത്താണ് യുവതിയെ കണ്ടെത്തിയത്. റോഡരികിലേക്ക് യുവതിയെ വലിച്ചെറിഞ്ഞ് കാർ പോകുന്നതുകണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസെത്തി അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എട്ടു മണിയോടെ ഗുരുഗ്രാമിലെ സോഹ്ന ഏരിയയിലൂടെ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.