പ്രതീകാത്മക ചിത്രം
താണെ: തെരുവു നായ്ക്കൾക്ക് ഹൗസിങ് കോംപ്ലക്സിനുള്ളിൽ തീറ്റ നൽകിയതിന് വനിതക്ക് എട്ടുലക്ഷം രൂപ പിഴ. നവി മുംബൈയിലെ 40 കെട്ടിടങ്ങളുള്ള എൻ.ആർ.ഐ കോംപ്ലക്സിലെ താമസക്കാരിയായ അൻഷു സിങ്ങാണ് റസിഡൻഷ്യൽ സൊസൈറ്റി മാനേജ്മെൻറ് കമ്മിറ്റിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഒരു ദിവസം തെരുവ് നായ്ക്കൾക്ക് തീറ്റനൽകിയാൽ 5000 രൂപയാണ് പിഴയെന്നും ഈ പിഴ കുമിഞ്ഞുകൂടിയാണ് ഇത്രയും തുകയായതെന്നും അൻഷു സിങ് പറയുന്നു. മറ്റൊരാൾക്ക് ആറു ലക്ഷമാണ് പിഴ ചുമത്തിയിട്ടുള്ളത്.
തെരുവ് നായ്ക്കൾക്ക് കെട്ടിട വളപ്പിൽ തീറ്റ നൽകുന്നവർക്ക് പിഴ ചുമത്തുന്ന സമ്പ്രദായം ഈ വർഷം ജൂലൈയിലാണ് മാനേജ്മെൻറ് കമ്മിറ്റി ആരംഭിച്ചതെന്നും അവർ പറയുന്നു.
അതേസമയം, കുട്ടികൾ ട്യൂഷന് പോകുമ്പോൾ തെരുവു നായ്ക്കൾ പിന്നാലെ കൂടുന്നതായും വയോധികർക്ക് പേടിക്കാതെ നടക്കാനാവുന്നില്ലെന്നും ഹൗസിങ് കോംപ്ലക്സ് സെക്രട്ടറി വിനീത ശ്രീനന്ദൻ പറയുന്നു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം ലഭിക്കുന്നതു കൊണ്ടാണ് അവ ഹൗസിങ് കോളനിയിൽ കേന്ദ്രീകരിക്കുന്നതെന്നും അതൊഴിവാക്കാനാണ് പിഴ ചുമത്തുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.