മീറത്ത്: മന്ത്രവാദിയുടെ ഉപദേശമനുസരിച്ച് ഭാര്യ എന്നും ലഡു തീറ്റിക്കുന്നുവെന് ന പരാതിയുമായി ഭർത്താവ് വിവാഹമോചനത്തിന് കോടതി കയറി. യു.പിയിലെ മീറത്തിലാണ് വ ിചിത്ര സംഭവം. പത്ത് വർഷമായി ദാമ്പത്യം നയിക്കുന്ന ഇവർക്ക് മൂന്നു മക്കളുണ്ട്.
കുടുംബ കോടതിയിൽ നൽകിയ പരാതിയിലാണ് ദിനേന തനിക്ക് ഭക്ഷണമായി ലഡു മാത്രം നൽകുന്നുവെന്ന് പറയുന്നത്. തെൻറ അസുഖത്തിന് ഭാര്യ മന്ത്രവാദിയെ സമീപിച്ചതായും അയാൾ പറഞ്ഞതനുസരിച്ചാണ് രാവിലെ നാലും വൈകീട്ട് നാലും ലഡു തീറ്റിക്കുന്നത്.
ഇതിനിടയിൽ മറ്റു ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുമില്ല. വിവാഹമോചനത്തിനുള്ള ന്യായം കേട്ട് കുടുംബ കൗൺസലിങ് സെൻററിലെ ഉദ്യോഗസ്ഥർ അമ്പരന്നു. രണ്ടുപേരെയും വിളിപ്പിച്ചുവെന്നും എന്നാൽ, അന്ധവിശ്വാസത്തിന് അടിപ്പെട്ട ഭാര്യയെ പറഞ്ഞുമനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും അവർ പറയുന്നു. ഭർത്താവിെൻറ അസുഖം ലഡു തീറ്റയിലൂടെ മാത്രമേ മാറൂവെന്ന് ആണയിടുകയാണെെത്ര ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.