ഹോട്ടലിന്റെ ഒന്നാംനിലയിൽനിന്ന് നഗ്നയായി യുവതി താഴെ വീണു; പിറന്നാൾ ആഘോഷം നടത്താനെത്തിയ കൂട്ടുകാരനെ തേടി പൊലീസ്

ലഖ്നോ: യു.പിയിലെ ആഗ്രയിൽ ഞെട്ടിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ശാസ്ത്രിപുരത്തെ ആർ.വി ലോധി കോംപ്ലക്സിലുള്ള 'ദി ഹെവൻ' എന്ന ഹോട്ടലി​ന്റെ ഒന്നാംനിലയിൽ നിന്ന് നഗ്നയായ യുവതി പെട്ടെന്ന് താഴേക്ക് വീണു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ അവരെ ഒരു ഷീറ്റുകൊണ്ട് പൊതിഞ്ഞു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

യുവതിയുടെ കൂട്ടുകാരനും ഹോട്ടൽ ജീവനക്കാരും സംഭവസ്ഥലത്ത് നിന്ന് മെല്ലെ തടിയൂരി. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ പൊലീസ് ഹോട്ടലുടമയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സിക്കന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആർ.വി ലോധി കോംപ്ലക്സിലെ 'ദി ഹെവൻ' എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ പശ്ചിമ്പുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഹോട്ടലിലെ ഒന്നാംനിലയിലുള്ള നാലാംനമ്പർ മുറിയിൽ പൊലീസ് പരിശോധന നടത്തി. ചില സുപ്രധാന വിവരങ്ങൾ പരിശോധനക്കിടെ പൊലീസിന് ലഭിക്കുകയും ചെയ്തു. മുറിയിൽ ബലൂണുകളും അലങ്കാരങ്ങളും കണ്ടെത്തിയതോടെ ജൻമദിനപാർട്ടി നടക്കുകയായിരുന്നുവെന്ന് പൊലീസിന് മനസിലായി. മുറിയുടെ ഒരു ഭാഗത്ത് ഹാപ്പി ബർത്ത്ഡെ എന്നും എഴുതിയിരുന്നു.മുറിയുടെ ഒരു ഭാഗം ആകെ അലങ്കോലമായി കിടക്കുകയായിരുന്നു.

പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിക്കാൻ വന്നതാണെന്നും ആ സമയത്താണ് അപകടം സംഭവിച്ചതെന്നും പോലീസ് കരുതുന്നു. സുഹൃത്തി​നെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരി പർവത് സഞ്ജയ് മഹാദിക് സ്ഥലത്തെത്തി. പോലീസ് ഉടൻ തന്നെ നടപടിയെടുക്കുകയും ഹോട്ടൽ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു. സമീപവാസികളെ ചോദ്യം ചെയ്ത പൊലീസ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. സുഹൃത്തിനെ കണ്ടെത്തിയാൽ മാത്രമേ അപകട കാരണം വ്യക്തമാവുകയുള്ളൂ.

Tags:    
News Summary - Woman falls naked from first floor of hotel; police searching for friend who came to celebrate her birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.