ലഖ്നോ: യു.പിയിൽ യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവിന്റെ രക്ഷിതാക്കളും സഹോദരനും. യു.പിയിെൽ ഡെയോറയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ കാമറയിലും പതിഞ്ഞിട്ടുണ്ട്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും ചേർന്നാണ് ഇവരെ മർദിച്ചത്.
ഇതിൽ പുരുഷൻമാർ വടികൾ ഉപയോഗിച്ചാണ് യുവതിയെ മർദിച്ചത്. കരഞ്ഞുകൊണ്ട് യുവതി സഹായത്തിനായി അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യു.പിയിയെ ഭരാരിപാട്ടി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. താർകുൽവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സ്ത്രീയെ മർദിച്ചത് ഭർത്താവിന്റെ രക്ഷിതാക്കളും സഹോദരനും ചേർന്നാണെന്നാണ് റിപ്പോർട്ട്. യുവതിയെ ആരും സഹായിക്കാനെത്തിയുമില്ല. യുവതിയും ഭർത്താവും തമ്മിൽ തർക്കമുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യുവതി അഴുക്ക് ചാലിലേക്ക് വീഴുന്നതും ഇതിന് ശേഷവും ഭർത്താവിന്റെ കുടുംബാംഗങ്ങൾ മർദനം തുടരുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സ്വമേധയ കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും പൊലീസ് അറിയിച്ചു. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.