Posted On
date_range Updated On
date_range പുൽവാമ ആക്രമണം സംബന്ധിച്ച ഫേസ് ബുക്ക് പോസ്റ്റ്; യുവതിയെ െപാലീസ് അറസ്റ്റ് ചെയ്തു
മുംബൈ: പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ മോശം പരാമർശം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു . കർണാടക സ്വദേശിയാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലെ പോസ്റ്റിെന തുടർന്ന് കോപാകുലരായ നാട്ടുകാർ യുവതിയുടെ കദബി ശിവപുർ ഗ്രാമത്തിലെ വീടിന് തീയിട്ടു.
യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിറകെയാണ് വീടിന് തീവെച്ചത്. ഫെബ്രുവരി 16നായിരുന്നു സംഭവം. യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്ന് പൊലീസ് അറിയിച്ചു.
യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് പാകിസ്താനെ അനുകൂലിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.