Chennai Commissioner Mahesh Kumar Aggarwal addressing the media at the spot of crime.
ചെന്നൈ: നഗരത്തിലെ അപ്പാർട്മെൻറിൽ രാജസ്ഥാൻ സ്വദേശികളായ ദമ്പതികളും മകനും വെടിയേറ്റു മരിച്ചു. കൊല നടത്തിയത് മകെൻറ ഭാര്യ. സൗക്കാർപേട്ട വിനായക മേസ്തിരി വീഥിയിലെ മൂന്നുനില അപ്പാർട്മെൻറിൽ ഒന്നാം നിലയിലെ വീട്ടിൽ താമസിക്കുന്ന സ്വകാര്യ ഫിനാൻസ് കമ്പനി ഉടമ ദിലീപ് ദലിൽചന്ദ് (74), ഭാര്യ പുഷ്പാഭായി (70), മകൻ ശീതൾ (41) എന്നിവരാണ് കൊല്ലപ്പെട്ടത്. ശീതളിെൻറ ഭാര്യ ജയമാലയാണ് (35) കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച ൈവകീട്ട് ഏഴരയോടെ നടന്ന സംഭവം മണിക്കൂറുകൾ കഴിഞ്ഞാണ് പുറംലോകമറിയുന്നത്. മൂന്നുപേർക്കും തലയുടെ ഭാഗത്താണ് വെടിയേറ്റിരിക്കുന്നത്. വെടിയൊച്ചയോ മറ്റു നിലവിളികളോ കേട്ടിരുന്നില്ലെന്ന് സമീപവാസികൾ അറിയിച്ചു. സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ കാറിൽ ജയമാലയും സഹോദരന്മാരും ഉൾപ്പെട്ട സംഘമെത്തിതയായി തെളിഞ്ഞു. കൃത്യം നടത്തിയതിനുശേഷം ഇവർ കാറിൽ മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെട്ടതായാണ് പൊലീസ് കരുതുന്നത്. ഇവരെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
ശീതൾ, ഭാര്യ പുണെ സ്വേദശിനി ജയമാലയുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. ജയമാലയും രണ്ടു മക്കളും നിലവിൽ പുണെയിലാണ് താമസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചന കേസുണ്ട്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയമാലയും സഹോദരന്മാരും ഉൾപ്പെട്ട സംഘം വീട്ടിലെത്തി വഴക്കിട്ടിരുന്നു. ഇതിനുശേഷമാണ് കൊല അരങ്ങേറിയതെന്ന് സമീപത്ത് താമസിക്കുന്നവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.