Posted On
date_range Updated On
date_range ഓടുന്ന കാറിൽ ആറുവയസുകാരിയെയും അമ്മയെയും കൂട്ട ബലാത്സംഗം ചെയ്തു
റൂർക്കീ: ഉത്തരാഖണ്ഡിൽ ഓടുന്ന കാറിൽ ആറുവയസുകാരിയെയും അമ്മയെയും കൂട്ട ബലാത്സംഗത്തിനിരയാക്കി. കാറിൽ ലിഫ്റ്റ് നൽകിയാണ് യുവാവും സംഘവും ഇവർക്കു നേരെ അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തീർഥാടന കേന്ദ്രം സന്ദർശിച്ച് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും മകളും.
ഇവർക്ക് ലിഫ്റ്റ് നൽകി സോനു എന്നയാൾ കാറിൽ കയറ്റുകയായിരുന്നു. സോനുവിന്റെ സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. ഓടുന്ന കാറിൽ യുവതിയെയും മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം ഇവരെ കനാലിനു സമീപം ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു. അർധരാത്രി സ്റ്റേഷനിലെത്തിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
ഇരുവരെയും റൂർക്കിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി. എത്ര പേർ കാറിലുണ്ടായിരുന്നു എന്ന കാര്യം യുവതിക്ക് കൃത്യമായി ഓർമയില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.