Posted On
date_range Updated On
date_range ഇന്ത്യയിൽ 48,648 പേർക്ക് കൂടി കോവിഡ്; ആകെ മരണം 1,21,090
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 48,648 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80,88,851 ആയി.
24 മണിക്കൂറിനിടെ 563 പേർ കുടി രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് മഹാമാരിയിൽ മരിച്ചവരുടെ ആകെ എണ്ണം 1,21,090 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 57,386 പേർ രോഗമുക്തി നേടി. 5,94,386 പേർ നിലവിൽ ചികിത്സയിലാണെന്നും ആകെ 73,73,375 പേർ സുഖം പ്രാപിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.