ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ്​ ആഗസ്​റ്റ്​ അഞ്ചിന്​

ന്യൂഡൽഹി: പുതിയ ഉപരാഷ്​ട്രപതിയെ ആഗസ്​റ്റ്​ അഞ്ചിന്​ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം  ജൂലൈ നാലിന്​ പുറപ്പെടുവിക്കുമെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ നസീം സൈദി അറിയിച്ചു. നാമനിർദേശ പത്രിക സൂക്ഷ്​മ പരിശോധന ജൂലൈ 19ന്​ നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21 ആണ്​.

രാജ്യസഭ സെക്രട്ടറി ജനറൽ ഷംസർ കെ. ഷെരീഫ്​ ആയിരിക്കും രാജ്യസഭ ചെയർമാൻകൂടിയായ ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പി​ലെ റി​േട്ടണിങ്​​ ഒാഫിസർ. തെരഞ്ഞെടുപ്പ്​ ആവശ്യമായി വന്നാൽ ആഗസ്​റ്റ്​ അഞ്ചിന്​ നടക്കുകയും അന്നുതന്നെ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും നസീം സൈദി പറഞ്ഞു. വോ​െട്ടടുപ്പിൽ എം.പിമാർക്ക് പ്രത്യേക പേന നൽകും.

എന്നാൽ, രാഷ്​ട്രീയ പാർട്ടികൾക്ക്​ വിപ്പ്​ പുറപ്പെടുവിക്കാൻ കഴിയില്ല. തുടർച്ചയായി രണ്ടുതവണ പൂർത്തിയാക്കിയ ഉപരാഷ്​ട്രപതി ഹാമിദ്​ അൻസാരിയുടെ കാലാവധി ആഗസ്​റ്റ്​ പത്തിന്​ അവസാനിക്കും.  രാജ്യസഭയിലെയും ലോക്​സഭയിലെയും തെരഞ്ഞെടുക്കപ്പെട്ട, നാമനിർദേശം ചെയ്​ത അംഗങ്ങളാണ്​ ഉപരാഷ്​ട്രപതിയെ തെരഞ്ഞെടുക്കുക. രണ്ട്​ സഭകളുടെയും അംഗബലം 790 ആണെങ്കിലും ചില സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്​. 

Tags:    
News Summary - wise president election on august 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.