നമൻഷ് സ്യാൽ

ദുബൈ എയർഷോക്കിടെ വീരമൃത്യുവരിച്ചത് വിങ് കമാൻഡ‌ർ നമൻഷ് സ്യാൽ

ദുബൈ: ലോകത്തിലെ പ്രധാനപ്പെട്ട എയർഷോകളിലൊന്നായ ദുബൈ എയർഷോക്കിടെയാണ് ഇന്ത്യയുടെ അഭിമാനമായ തേജസ്സ് യുദ്ധവിമാനം അപകടത്തിൽപെട്ടത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനമാണ് പറക്കലിനിടെ താഴേക്ക് പതിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങളിൽനിന്ന് വിമാനത്തിൽനിന്ന് പൈലറ്റ് പുറത്തേക്ക് വന്നിട്ടി​ല്ലെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നീട് പൈലറ്റും ദുരന്തത്തിലകപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. വ്യോമസേന വിങ് കമാൻഡ‌ർ നമൻഷ് സ്യാലായിരുന്നു തേജസ്സിന്റെ തേരാളി. വീരമൃത്യുവരിച്ച നമൻഷ് ഹിമാചൽ പ്രദേശിലെ കംഗ്ര സ്വദേശിയാണ്. 1500 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള വൈമാനികനായിരുന്നു നമൻഷ്.

ദുബൈ എയർഷോക്കിടെയുണ്ടായ ദാരുണസംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നെന്ന് രാജ്നാഥ് സിങ് പ്രതികരിച്ചു. സേ​ന ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തോ​ടൊ​പ്പം നി​ല​കൊ​ള്ളു​ന്ന​താ​യും വ്യോ​മ​സേ​ന വ്യ​ക്ത​മാ​ക്കി. . അപകടം നടന്നയുടൻ രക്ഷാപ്രവർത്തനങ്ങൾക്കുശേഷം എയര്‍ഷോ നിർത്തിവെച്ചു. ന​വം​ബ​ർ 17 മു​ത​ൽ 21 വ​രെ​യാ​ണ് ദു​ബൈ എ​യ​ർ ഷോ. ​

ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ്സ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനക്ക് കൈമാറിയത്. തേ​ജ​സ്സ് വി​മാ​നം വി​ക​സി​പ്പി​ച്ച് 24 വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടാം​ത​വ​ണ​യാ​ണ് ത​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ജ​യ്സാ​ൽ​മീ​റി​ൽ​വെ​ച്ച് തേ​ജ​സ്സി​ന്റെ ആ​ദ്യ അ​പ​ക​ടം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഫെ​ബ്രു​വ​രി 2021ൽ ​വ്യോ​മ​സേ​ന​ക്കാ​യി 83 തേ​ജ​സ്സ് എം.​കെ -1 എ ​വി​മാ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം 48,000 കോ​ടി രൂ​പ​യു​ടെ ക​രാ​ർ ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​ന് ന​ൽ​കി​യി​രു​ന്നു. 

Tags:    
News Summary - Wing Commander Namansh Syal died during the Dubai Airshow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.