രാഷ്​​ട്രീയത്തിൽനിന്ന്​ വിരമിക്കില്ല; രാഹുൽ പ്രധാനമന്ത്രിയായാൽ കൂടെയുണ്ടാകുമെന്ന് ദേവഗൗഡ

ബംഗളൂരു: സജീവരാഷ്​​ട്രീയത്തിൽനിന്നും വിരമിക്കാൻ പോകുന്നില്ലെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ അദ്ദേ ഹത്തോടൊപ്പം താനുമുണ്ടാകുമെന്നും മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. തെരഞ്ഞെടുപ്പ ിൽ മത്സരിക്കില്ലെന്ന് മൂന്നുവർഷം മുമ്പ് താൻ പ്രഖ്യാപിച്ചതാണെന്നും എന്നാൽ, ഇപ്പോഴത്തെ ചില സാഹചര്യങ്ങളുടെ സമ ്മർദം മൂലമാണ് ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 86കാരനായ ദേവഗൗഡ കർണാടകയിലെ തുമകു രു ലോക്സഭ മണ്ഡലത്തിലാണ് ഇത്തവണ മത്സരിച്ചത്.

‘മുതിർന്ന ബി.െജ.പി നേതാവ് എൽ.കെ. അദ്വാനിയെപ്പോലെ ഞാൻ സജീവ രാ ഷ്​​ട്രീയത്തിൽനിന്നും വിരമിക്കില്ല. എന്നാൽ, വീണ്ടും പ്രധാനമന്ത്രിയാകണമെന്നില്ല. ആദ്യം ഞാൻ പാർട്ടിയെ സംരക്ഷി ക്കട്ടെ. എനിക്ക് ഒന്നും ഒളിക്കാനില്ല. വലിയ ആഗ്രഹങ്ങളുമില്ല. പക്ഷേ, സജീവ രാഷ്​​ട്രീയത്തിൽനിന്നും വിരമിക്കില്ല െന്ന് ഞാൻ വീണ്ടും പറയുന്നു -വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ദേവഗൗഡ വ്യക്തമാക്കി.

എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹത്തി​െൻറ മകനും കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്​ മറുപടിയായാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ കൂടെയുണ്ടാകുമെന്ന് ദേവഗൗഡ പ്രതികരിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ചല്ല താൻ ഇപ്പോൾ ചിന്തിക്കുന്നത്. നരേന്ദ്ര മോദി വീണ്ടും പാർലമ​െൻറിൽ എത്തുന്നതിൽ മാത്രമാണ് ത‍​െൻറ ആശങ്ക.

അത് അദ്ദേഹത്തി​െൻറ മുഖത്തുനോക്കി പറയാൻ തനിക്ക് ധൈര്യമുണ്ട്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ അദ്ദേഹത്തി​െൻറ അരികിൽ താനിരിക്കുമെന്നും അതിന് താൻ പ്രധാനമന്ത്രിയാകേണ്ടതില്ലെന്നും ദേവഗൗഡ പറഞ്ഞു. തങ്ങൾ ചെറിയ പാർട്ടിയായിരുന്നിട്ടും കർണാടകയിൽ ജെ.ഡി.എസിനെ പിന്തുണക്കാൻ സോണിയഗാന്ധി തീരുമാനിച്ചു. അതിനാൽ, ഇപ്പോൾ കോൺഗ്രസിനൊപ്പം പോകുക എന്നത് ത‍​െൻറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ജനം കോൺഗ്രസിനെ അധികാരത്തിലേറ്റും -രാഹുൽ ഗാന്ധി
ബംഗളൂരു: രാജ്യസുരക്ഷയെ കുറിച്ച്​ വാതോരാതെ സംസാരിക്കുന്ന മോദി കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ ഭരണത്തെ കുറിച്ച്​ ഒരക്ഷരം ഉരിയാടുന്ന​ില്ലെന്ന്​ കോൺഗ്രസ​്​ അധ്യക്ഷൻ രാഹുൽഗാന്ധി. കർണാടകയിലെ റായ്​ച്ചൂരിൽ കോൺഗ്രസ്​ -ജെ.ഡി.എസ്​ പ്രവർത്തക റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൗ തെരഞ്ഞെടുപ്പ്​ നീതിയും അനീതിയും തമ്മിലും സത്യസന്ധതയും വഞ്ചനയും തമ്മിലുമുള്ളതാണ്​. നരേന്ദ്ര മോദിയെ പുറത്താക്കാൻ രാജ്യത്തെ ജനത തീരുമാനിച്ചുകഴിഞ്ഞെന്നും ലോക്​സഭ തെരഞ്ഞെടുപ്പിന്​ ശേഷം കേന്ദ്രത്തിൽ കോൺഗ്രസ്​ സർക്കാർ രൂപവത്​കരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഹൈദരാബാദ്​- കർണാടക മേഖലയിലെ റായ്​ച്ചൂരിലെ പ്രചാരണത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ജെ.ഡി.എസ്​ അധ്യക്ഷൻ എച്ച്​.ഡി. ദേവഗൗഡ എന്നിവരും പ​ങ്കെടുത്തു. ചിക്കോടിയിൽ നടന്ന റാലിയിലും രാഹുൽഗാന്ധി പ​െങ്കടുത്തു.

വ്യോമാക്രമണം; വിവരങ്ങൾ മോദി മറച്ചുവെക്കുന്നുവെന്ന് കുമാരസ്വാമി
ബംഗളൂരു: സഖ്യസർക്കാറിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. രാജ്യസ്നേഹം സംബന്ധിച്ച് നരേന്ദ്ര മോദിയിൽനിന്നും പാഠം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹത്തെപ്പോലെ താൻ കള്ളം പറയാറില്ലെന്നും കുമാരസ്വാമി ഹുബ്ബള്ളിയിലെ പ്രചാരണ റാലിക്കിടെ മാധ്യമങ്ങളോട് വ്യക്തമാക്കി. അഴിമതിരഹിത സർക്കാറായിരിക്കുെമന്നാണ് മോദി പ്രഖ്യാപിച്ചത്.

എന്നാൽ, അഴിമതിയില്ലാത്ത ഭരണമാണോ രാജ്യത്ത് നടന്നത്? രാജ്യം മുഴുവൻ ചായ വിറ്റാണോ നരേന്ദ്ര മോദി ബി.ജെ.പിയുടെ സമ്പത്ത് വർധിപ്പിച്ചത്? അഴിമതി രഹിത സർക്കാറെന്ന വാഗ്ദാനം പൊള്ളയായിരുന്നു. കഴിഞ്ഞദിവസം കാർവാറിൽ ബി.ജെ.പി നേതാവി​െൻറ പക്കൽനിന്നും 78 ലക്ഷമാണ് പിടിച്ചെടുത്തത്. ഈ പണമെല്ലാം എവിടെനിന്നാണ് വരുന്നതെന്നും കുമാരസ്വാമി ചോദിച്ചു. കുമാരസ്വാമിയുടെയും സഖ്യസർക്കാറി​െൻറയും വോട്ട് ബാഗൽകോട്ടിലാണോ അതോ പാകിസ്താനിലെ ബാലാകോട്ടിലാണോ എന്നായിരുന്നു മോദിയുടെ പരിഹാസം. വ്യോമാക്രമണം സമ്മതിച്ച ഒരു വിവരവും അറിയില്ല. അതിെനക്കുറിച്ച് കൂടുതൽ വിവരങ്ങൾ മോദി നൽകാൻ തയാറാകുന്നില്ല.

ബാലാകോട്ടിലെ വ്യോമാക്രമണത്തിൽ മരങ്ങൾ മാത്രമാണ് നശിച്ചത്. അവിടെ ഒന്നും സംഭവിച്ചില്ല. ആരും ഇതുവരെ പാകിസ്താ‍​െൻറ അതിർത്തി കടന്നിട്ടില്ലെന്ന തരത്തിൽ മോദിതന്നെയാണ് ബാലാകോട്ടിൽ ആക്രമണം നടത്തിയതെന്ന തരത്തിലാണ് അദ്ദേഹത്തി​െൻറ പ്രചാരണമെന്നും കുമാരസ്വാമി പറഞ്ഞു. താൻ രാജ്യസ്നേഹിയല്ലെന്നാണ് മോദി പറയുന്നത്. രാജ്യസ്നേഹത്തി​െൻറ പാഠം അദ്ദേഹം പഠിപ്പിക്കേണ്ടതില്ല. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോൾ കശ്മീരിൽ ഒരൊറ്റ സ്ഫോടനം പോലും ഉണ്ടായിരുന്നില്ല. അതാണ് തങ്ങളുടെ പാരമ്പര്യം. അതിനാൽ തന്നെ രാജ്യസ്നേഹമില്ലാത്തവനായി ബ്രാൻഡ് ചെയ്യാൻ മോദിക്ക് അവകാശമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

Tags:    
News Summary - Will Sit By His Side If Rahul Gandhi Becomes Prime Minister: Deve Gowda -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.