പുതുച്ചേരി: പുതുച്ചേരിയിൽ വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിൽ വ്യക്തമായ മേൽക്കൈനേടി മുന്നേറിയ ഭരണകക്ഷിയായ എൻ.ഡി.എയെ വിറപ്പിച്ച് കോൺഗ്രസിന്‍റെ മുന്നേറ്റം. വോട്ടെണ്ണൽ മൂന്നര മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസ് വൻതോതിൽ ഭൂരിപക്ഷം ഉയർത്തി.
11 സീറ്റിലാണ് കോൺഗ്രസ് മുന്നേറുന്നത്. 17 വരെ ലീഡ് നില ഉടർന്ന ഭരണ കക്ഷി എൻ.ഡി.എയുടെ ലീഡ് ഇപ്പോൾ 15ലേക്ക് കുറഞ്ഞു. എൻ.ആർ.സി പാർട്ടിയാണ് പുതുച്ചേരിയിൽ എൻ.ഡി.എയെ നയിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥികൾ മൂന്നു സീറ്റിലും മുന്നേറുന്നുണ്ട്.
ഇവിടെയും ആദ്യമത്സര രംഗത്തിറങ്ങിയ നടൻ വിജയിയുടെ ടി.വി.കെ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും പിന്നീട് പിറകോട്ടുപോയി. നേരത്തെ നാലു സീറ്റിൽ വരെ ടി.വി.കെ ലീഡ് നേടിയിരുന്നു.
മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ നേതൃത്വത്തിലായിരുന്നു എൻ.ഡി.എ ഇത്തവണയും തെരഞ്ഞെടുപ്പനെ നേരിട്ടത്. കഴിഞ്ഞ തവണ എൻ.ആർ.സിക്ക് 16 സീറ്റായിരുന്നു സഭിച്ചിരുന്നത്. 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.