പഞ്ചാബിൽ സ്ഥാനാർഥിയാകില്ലെന്ന് കെജ് രിവാൾ

ന്യൂ​ഡൽഹി: പഞ്ചാബിൽ താൻ സ്ഥാനാർഥിയല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ് രിവാൾ. പഞ്ചാബിൽ നിന്നുള്ള ആൾ തന്നെയായിരിക്കും എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. താൻ ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്നും കെജ് രിവാൾ വ്യക്തമാക്കി.

ചൊവ്വാഴ്​ച പഞ്ചാബിൽ നടന്ന പൊതുയോഗത്തിൽ സിസോദിയ നടത്തിയ പരാമർശമാണ്​ കെജ്രിവാൾ പഞ്ചാബിൽ ആം ആദ്​മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹത്തിനിടയാക്കിയത്. നിങ്ങൾ ആം ആദ്​ മിക്ക്​ വോട്ട്​ ചെയ്യുകയാണെങ്കിൽ കെജ്രിവാളിനാണ്​​ ആ വോട്ട്​ എന്നായിരുന്നു​ പഞ്ചാബിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞത്​. ഇതാണ് കെജ് രിവാൾ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന തെറ്റിദ്ധാരണക്കിടയാക്കിയത്.

പഞ്ചാബ്​ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടന്ന പല അഭിപ്രായ സർവേകളും തെരഞ്ഞെടുപ്പിൽ ആം ആദ്​ മി മുന്നേറ്റം നടത്തുമെന്ന്​ പ്രവചിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിച്ചിട്ടും ആം ആദ്​മി അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി നാലിനാണ്​ പഞ്ചാബ്​ തെരഞ്ഞെടുപ്പ്​​.

Tags:    
News Summary - will not be a candidate in punjab: kejrival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.