Posted On
date_range Updated On
date_range 'മൂന്ന് ദിവസത്തിനകം വധിക്കും'; യോഗി ആദിത്യനാഥിന് വധഭീഷണി
ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയെ വധിക്കുമെന്നാണ് ലഖ്നോ പൊലീസിന്‍റെ ഹെൽപ് ലൈൻ വാട്സാപ്പിൽ ലഭിച്ച സന്ദേശം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ആഗസ്റ്റ് രണ്ടിനാണ് പൊലീസ് ഹെൽപ് ലൈൻ നമ്പറിൽ വധഭീഷണി ലഭിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ബോംബ് സ്ഫോടനത്തിലൂടെ മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു സന്ദേശം. ഇതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു.
വധഭീഷണി മുഴക്കിയയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു. സ്വാതന്ത്രദിന ചടങ്ങുകൾക്ക് മുന്നോടിയായി ലഭിച്ച വധഭീഷണിയെ പൊലീസ് ഗൗരവമായാണ് കണ്ടിരിക്കുന്നത്. നേരത്തെയും നിരവധി തവണ യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.