ഇംഫാൽ: മണിപ്പൂരിൽ കലാപം നിയന്ത്രിച്ചില്ലെങ്കിൽ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് മണിപ്പൂർ മുൻ ഉപമുഖ്യമന്ത്രിയും എൻ.പി.സി വൈസ് പ്രസിഡന്റുമായ ജോയ്കുമാർ സിങ്. ദിവസങ്ങൾ കഴിഞ്ഞിട്ടും മണിപ്പൂരിൽ സംഘർഷത്തിന് അയവുവരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിശബ്ദരായി ഇരിക്കാനാവില്ല. കലാപം ഇനിയും തുടരുകയാണെങ്കിൽ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കാൻ നിർബന്ധിതരാവുമെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിക്കൾ 355 ഇവിടെ നിലവിലുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന-കേന്ദ്രസർക്കാറുകളുടെ ഉത്തരവാദിത്തമാണ്. ഇതുവരെ കൃത്യമായൊരു പ്ലാനിങ് പോലും ഇല്ലാതെയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ആർ.കെ രഞ്ജന്റെ വീടിന് വരെ കലാപകാരികൾ തീയിട്ടു. അമിത് ഷായുടെ മണിപ്പൂർ സന്ദർശനത്തിന് ശേഷവും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. ഇന്ന് കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ടു. നാളെ ഏത് പാർട്ടിയിലേയും എം.പിയുടേയും എം.എൽ.എയുടേയും വീടിന് വരെ തീയിടാമെന്നും അദ്ദേഹം പറഞ്ഞു. ഹൈവേകൾ തുറന്ന് ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ പോലും ഇനിയും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.