കർണാടകത്തിൽ 'ലവ്​ ജിഹാദി'ന്​ അന്ത്യം കുറിക്കുമെന്ന്​ യെദിയൂരപ്പ

ബംഗളൂരു: 'ലവ്​ ജിഹാദ്'​ സാമൂഹിക തിന്മയാണെന്നും അതില്ലാതാക്കാൻ നിയമം കൊണ്ടു വരുമെന്നും കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട്​ വിദഗ്​ധരുമായി കൂടിയാലോചനകൾ നടത്തുകയാണെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ നിയമം കൊണ്ട്​ വരുമെന്ന്​ യു.പി, ഹരിയാന, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങൾ അറിയിച്ചതിന്​ പിന്നാലെയാണ്​ കർണാടകയുടേയും പ്രതികരണം.

ലവ്​ ജിഹാദുമായി ബന്ധപ്പെട്ട്​ പത്രത്തിലും ടി.വിയിലും നിരവധി റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്​. ഇക്കാര്യം സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്​തു. മറ്റ്​ സംസ്ഥാനങ്ങൾ എന്ത്​ ചെയ്യുന്നുവെന്ന്​ അറിയില്ല. കർണാടക ഇതിന്​ അറുതി വരുത്തുവാൻ പോവുകയാണ്​. ഇതിനായി ശക്​തമായ നടപടികൾ സ്വീകരിക്കുമെന്ന്​ യെദിയൂരപ്പ പറഞ്ഞു.

നിയമം മൂലം ലവ്​ ജിഹാദ്​ തടയുമെന്ന്​ കർണാടക ആഭ്യന്തര മന്ത്രി ഭസവരാജ്​ ബോമ്മി പറഞ്ഞു. നേരത്തെ കർണാടക ബി.ജെ.പി അധ്യക്ഷനും ലവ്​ ജിഹാദിനെതിരെ നിയമം കൊണ്ട്​ വരണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.