ന്യൂഡൽഹി: ഡൽഹിയിൽ ഹാട്രിക് വിജയവുമായി കുതിക്കുകയാണ് അരവിന്ദ് കെജ്രിവാളിെൻറ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി. വീണ്ടും വിജയത്തിലെത്തിയതോടെ രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിലും ആപ് സാന്നിധ്യം വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന വിലയിരുത്തലുകൾ ശക്തമാണ്.
ഹരിയാന, പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കെജ്രിവാൾ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ബിഹാർ തെരഞ്ഞെടുപ്പിലും ഒരു കൈ നോക്കാൻ കെജ്രിവാൾ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുൻ ജെ.ഡി.യു നേതാവായ പവൻ വർമ്മ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോറും ആം ആദ്മിയെ അഭിനന്ദിച്ചിരുന്നു. ബീഹാറിൽ ആം ആദ്മിയുടെ നേതൃത്വത്തിൽ പുതിയ സഖ്യമൊരുങ്ങുന്നതിെൻറ വ്യക്തമായ സൂചനയായി ഇതിനെ വിലയിരുത്തുന്നവരുണ്ട്.
ആം ആദ്മിയുടെ ഭരണത്തെയും നയങ്ങളേയും ഞാൻ ബഹുമാനിക്കുന്നുണ്ട്. അവർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ട്. രാഷ്ട്രീയത്തിൽ ഓരോ തീരുമാനങ്ങളും ഘട്ടം ഘട്ടമായാണ് എടുക്കുക. ബീഹാറിലെ തെൻറ ഭാവിപരിപാടികൾ തീരുമാനിച്ചിട്ടില്ല. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടക്കുന്നില്ലെന്നായിരുന്നു പവൻ വർമ്മയുടെ പ്രതികരണം. ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ഡൽഹിക്കാർക്ക് നന്ദിയെന്നായിരുന്നു പ്രശാന്ത് കിഷോറിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.