പുളിയംപാറ കോഴി കൊല്ലിയിൽ കാട്ടാന കൂട്ടം തകർത്ത കോത്തെൻറ വീട്
ഗൂഡല്ലൂർ: അരിയും ഉപ്പും തിന്ന് രുചിയറിഞ്ഞ കാട്ടാനകൾ കൂട്ടമായി നാട്ടിലേക്ക്. വീട് തകർത്താണ് ഇവ അടുക്കള വഴി അകത്തുകടക്കുന്നത്. ഇന്നലെ ഗൂഡല്ലൂരിന് സമീപം പുളിയംപാറയിലെ ഒരു വീട്ടിൽ കയറി പുറത്തു കടക്കാനാവാതെ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കാൻ ആനക്കൂട്ടം ചുമരുകളെല്ലാം തകർത്തു.
ഞായറാഴ്ച രാത്രി പുളിയംപാറ കോഴികൊല്ലി ആദിവാസി കോളനിയിലെ കോത്തെൻറ വീട്ടിലാണ് സംഭവം. ആനകൂട്ടം ആദ്യം ചുമരിൻെറ ഒരുഭാഗം തകർക്കുകയായിരുന്നു. ഇതിലൂടെ കുട്ടിയാനകൾ അകത്തു കടന്നു. എന്നാൽ, ഇവക്ക് പുത്തിറങ്ങാൻ കഴിയാതായതോടെ ചുമരിൻെറ മറ്റു ഭാഗവും കൂട്ടത്തോടെ ഇടിച്ചു വീഴ്ത്തി.
ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്നത് നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്. കോത്തെൻറ അയൽവാസികളായ ശങ്കരൻ, കുഞ്ഞൻ എന്നിവരുടെ വീടുകളും നശിപ്പിച്ചാണ് കാട്ടാനകൂട്ടം മടങ്ങിപ്പോയത്.
ആനകളുടെ വരവ് പതിവായതിനാൽ വീടുകളിൽ ആരുമുണ്ടായിരുന്നില്ല. ഇത് കാരണം ജീവാപായമുണ്ടായില്ലന്ന് പ്രദേശവാസികൾ പറഞ്ഞു. ആനകളിൽ നിന്ന് രക്ഷ ലഭിക്കാൻ എന്തു ചെയ്യണമെന്നറിയാതെ ജനം ആകുലപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.