ന്യൂഡൽഹി: മുൻ യു.പി മുഖ്യമന്ത്രി എൻ.ഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട ്ട് ഭാര്യ അറസ്റ്റിൽ. രോഹിതിൻെറ ഭാര്യ അപൂർവ ശുക്ലയാണ് അറസ്റ്റിലായത്. രോഹിതിൻെറ മരണം അന്വേഷിക്കുന്ന പൊ ലീസ് ഉദ്യോഗസ്ഥർ മൂന്ന് ദിവസം തുടർച്ചയായി അപൂർവയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ് റ്റ് രേഖപ്പെടുത്തിയത്.
ഏപ്രിൽ 16നാണ് 40 കാരനായ രേഹിതിനെ വീടിനകത്ത് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു പ്രചരിച്ചിരുന്നത്. പിന്നീടാണ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചത്. അതോടെ, തലയിണകൾകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുകയായിരുന്നു.
ഏപ്രിൽ 12 ന് ഉത്തരാഖണ്ഡിൽ വോട്ടു ചെയ്യാൻ പോയ രോഹിത് ഏപ്രിൽ 15ന് രാത്രിയാണ് തിരിച്ചെത്തിയത്. പിറ്റേന്ന് രോഹിത് മരിച്ചെന്ന വാർത്തയാണ് വന്നത്. ആ സമയം രോഹിതിൻെറ ഭാര്യയും ജോലിക്കാരിയും മാത്രമേ വീട്ടിലുണ്ടായിരുന്നു. തുടർന്നാണ് പൊലീസ് അപൂർവയെ ചോദ്യം ചെയ്തത്. അപൂർവയും ബന്ധുക്കളും രോഹിതിൻെറ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നെന്ന് മാതാവ് ഉജ്ജല തിവാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ആറ് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് രോഹിതിനെ എൻ.ഡി. തിവാരി മകനായി അംഗീകരിച്ചത്. ഡി.എൻ.എ ടെസ്റ്റിന് രക്തം നൽകാൻ പോലും തിവാരി മടിച്ചിരുന്നു. 2014ലാണ് ഡൽഹി കോടതി രോഹിതിൻെറ പിതാവ് തിവാരിയാണെന്ന് പ്രാഖ്യാപിച്ചത്. അതേവർഷം രോഹിതിൻെറ മാതാവിനെ തിവാരി വിവാഹം കഴിക്കുകയും ചെയ്തു. കഴിഞ്ഞവർഷമാണ് എൻ.ഡി തിവാരി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.