ന്യൂഡൽഹി: ഭാര്യ ഒരു വസ്തുവോ ജംഗമസ്വത്തോ അല്ലെന്നും നിർബന്ധപൂർവം കൂടെ താമസിപ്പിക്കാനാവില്ലെന്നും സുപ്രീംകോടതി. ഭർത്താവിന് അവരോടൊപ്പം താമസിക്കണമെന്നാണ് ആഗ്രഹമെങ്കിൽപോലും അങ്ങനെ ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഭർത്താവിനെതിരെ ക്രൂരത ആരോപിച്ച് ഒരു സ്ത്രീ നൽകിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഭർത്താവിെൻറ കൂടെ ജീവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, കൂടെ കഴിയാൻ നിർബന്ധിക്കുകയാണെന്നും ഹരജിക്കാരി കോടതിയിൽ പറഞ്ഞു. ഭാര്യക്ക് കൂടെ ജീവിക്കാൻ ആഗ്രഹമിെല്ലങ്കിൽ അതിന് നിർബന്ധിക്കാൻ കഴിയുന്നതെങ്ങനെ എന്നായിരുന്നു ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവർ ഭർത്താവിെൻറ അഭിഭാഷകനോട് ചോദിച്ചത്.
അവർ ഒരു ചലിക്കുന്ന സ്വത്തല്ലെന്നും ഭാര്യക്കൊപ്പം കഴിയണമെന്ന കാര്യത്തിൽ പുനരാേലാചന വേണമെന്നും ബെഞ്ച് നിർദേശിച്ചു. അതിന് ശ്രമിക്കാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ഭർത്താവിെൻറ ക്രൂരത ചൂണ്ടിക്കാട്ടി വിവാഹമോചനം വേണമെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. നേരേത്ത, നിയമവഴിയിലൂടെ അല്ലാതെതെന്ന ഇൗ വിഷയത്തിന് പരിഹാരം കാണണമെന്ന് നിർദേശിച്ച കോടതി മധ്യസ്ഥതക്ക് വിട്ടിരുന്നു. എന്നാൽ, ഇവരുടെ പ്രശ്നം മധ്യസ്ഥതയിലൂടെ പരിഹരിക്കാനാവില്ലെന്നായിരുന്നു ഇത്തവണ കോടതിയുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.