അഡ്മിനിസ്ട്രേറ്ററുമായി ചർച്ചക്കെത്തിയവരെ അറസ്റ്റ് ചെയ്ത സംഭവം; ലക്ഷദ്വീപിൽ വ്യാപക പ്രതിഷേധം

കവരത്തി: ലക്ഷദ്വീപ് നിവാസികളുടെ യാത്രാ-ചികിത്സാ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറുമായി ചർച്ചക്കെത്തിയ എൻ.സി.പി പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. വിവിധ ദ്വീപുകളിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. അറസ്റ്റിലായ ആറ് പേർ ഇപ്പോഴും ജയിലിലാണ്.

അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറും ആരോഗ്യസേവനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ എ. അൻപരശിനെ കാണാനെത്തിയ എൻ.സി.പി പ്രവർത്തകരായ ടി.പി. റസാഖ്, കെ.​ഐ. നിസാമുദ്ദീൻ, എ.പി. നസീർ, പി. മുഹ്സിൻ, കെ. ആസിഫ് അലി, ഷാഫി എന്നിവരെയാണ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തത്.


കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനെ തുടർന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ലക്ഷദ്വീപ് യാത്രക്കാർ നേരിടുന്ന ദുരിതം അവസാനിപ്പിക്കുക, ദ്വീപിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുക, ഗൈന​ക്കോളജിസ്റ്റിനെ നിയമിക്കുക, ആവശ്യത്തിന് മരുന്നുകളും നഴ്സുമാരെയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എൻ.സി.പിയുടെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറെ കാണാനെത്തിയത്. 

Tags:    
News Summary - Widespread protests in Lakshadweep against illegal arrest of NCP activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.