പഞ്ചാബിലെ ബർണാലയിൽ നടന്ന ലോക് സംഗ്രാം റാലിയിൽ ഭാരതീയ കിസാൻ യൂനിയൻ നേതാവ് ജോഗീന്ദർ

സിങ് ഉഗ്രഹാൻ സംസാരിക്കുന്നു

എന്തിനാ വോട്ട് ചെയ്യുന്നത്?

ബർണാല (പഞ്ചാബ്): തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത് പ്രതീക്ഷകളോടെയാണ്. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുന്ന സംവിധാനത്തിൽ ജനങ്ങൾക്ക് എന്ത് നേട്ടമെന്ന് ചോദിക്കുകയാണ് പഞ്ചാബിലെ രണ്ടുഡസൻ സംഘടനകൾ. ജനങ്ങളുടെ ആഗ്രഹം നിറവേറ്റുന്നുണ്ടോയെന്നും ചോദ്യമുയരുന്നു.

സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയും കോൺഗ്രസും ബി.ജെ.പിയും ശിരോമണി അകാലിദളും പ്രചാരണം കടുപ്പിക്കുന്നതിനിടെയാണ് പാർട്ടികളുടെ വാഗ്ദാനലംഘനങ്ങൾക്കും മറ്റുമെതിരെ സ്വതന്ത്ര തൊഴിലാളി സംഘടനകളും കർഷക ​പ്രസ്ഥാനങ്ങളും ലോക് സംഗ്രാം റാലിയുമായി രംഗത്തെത്തിയത്. ബർണാലയിൽ 24 സംഘടനകൾ നടത്തിയ റാലിയിൽ ആയിരക്കണക്കിനുപേരാണ് പ​​​ങ്കെടുത്തത്.

സംസ്ഥാനത്തെ ഏറ്റവും വലിയ കർഷക ​പ്രസ്ഥാനമായ ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) ഉഗ്രഹാൻ, പഞ്ചാബ് ഖേത് മസ്ദൂർ യൂനിയൻ, ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് (ഡി.ടി.എഫ്), പഞ്ചാബ് സ്റ്റുഡൻറ്സ് യൂനിയൻ (രൻധാവ), പവർകോം ആൻഡ് ട്രാൻസ്‌കോ കോൺട്രാക്ട് എംപ്ലോയീസ് യൂനിയൻ, വാട്ടർ ആൻഡ് സാനിറ്റേഷൻ കോൺട്രാക്ട് എംപ്ലോയീസ് യൂനിയൻ, ഫോറസ്റ്റ് മസ്ദൂർ യൂനിയൻ, ഭക്രാ ബിയാസ് മാനേജ്‌മെന്റ് ബോർഡ് വർക്കേഴ്‌സ് യൂനിയൻ തുടങ്ങിയ സംഘടനകളാണ് വമ്പൻ റാലിക്ക് നേതൃത്വമേകിയത്.

ഓരോ അഞ്ചുവർഷം കൂടുമ്പോഴും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ജനങ്ങൾ സർക്കാറുകളെ തെരഞ്ഞെടുക്കുന്നു. എന്നാൽ, ഈ സർക്കാറുകൾ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോയെന്ന് ബി.കെ.യു ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് കൊ​ക്രികാലൻ ചോദിക്കുന്നു. ആവശ്യങ്ങൾ നേടിയെടുക്കാൻ പോരാട്ടം നടത്തേണ്ടിവരുന്നെന്നും തങ്ങൾ എല്ലാകാലത്തും പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

2005ൽ വിദ്യാഭ്യാസ വകുപ്പിൽ ​പുതിയ പെൻഷൻ സമ്പ്രദായത്തിൽ ജോലിയിൽ കയറിയതാണെന്നും പഴയ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം നാലുവീതം ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും നടപ്പായില്ലെന്നും ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് പ്രസിഡന്റ് ദ്വിഗ്വിജയ് പാൽ ശർമ പറഞ്ഞു.

എന്താണ് ഈ നേതാക്കളിൽ നിന്ന് പ്രതീക്ഷിക്കേണ്ടതെന്ന് ശർമ ചോദിച്ചു. അധികാരത്തിലെത്തിയാൽ പാർട്ടികൾ കോർപറേറ്റുകൾക്കൊപ്പമാണെന്നും ക്ഷേമരാഷ്ട്രത്തിനായി ഒരിക്കലും തീരുമാനമെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനം ചില ചോദ്യങ്ങൾ നേരിടുന്നുണ്ട്.

എം.എൽ.എമാർ മത്സരിക്കുന്നതിലും ​പ്രതിഷേധം

രാജ്യത്ത് പല സംസഥാനങ്ങളിലും ലോക്സഭ തെരഞ്ഞെടുപ്പിൽ എം.എൽ.എമാർ മത്സരിക്കുന്നുണ്ട്. ഇവർ ജയിച്ചാൽ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഉപതെരഞ്ഞെടുപ്പിന് പൊതുഖജനാവിൽനിന്ന് ഭീമമായ തുക ചെലവാക്കേണ്ടി വരുന്നെന്ന് പഞ്ചാബ് ഖേത് മസ്ദൂർ യൂനിയൻ ജനറൽ സെക്രട്ടറി ലച്ച്മൻ സിങ് സെവെവാല പറഞ്ഞു.

പഞ്ചാബിൽ മാത്രം ഒമ്പത് എം.എൽ.എമാർ ഈ തെരഞ്ഞെടുപ്പിൽ കളത്തിലുണ്ട്. ഇതിൽ അഞ്ചുപേർ ആംആദ്മി പാർട്ടി മന്ത്രിമാരാണ്. മൂന്ന് കോൺഗ്രസ് എം.എൽ.എമാരും രംഗത്തുണ്ട്. ഇവർ ജയിച്ചാൽ ഉപതെരഞ്ഞെടുപ്പിനായുള്ള തുകയെക്കുറിച്ച് പാർട്ടികൾക്ക് ചിന്തയില്ലെന്ന് സെവെവാല പറഞ്ഞു.

സർക്കാർ ഓഫിസുകളിലെ ഔട്ട്‌സോഴ്‌സിങ് അവസാനിപ്പിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, 2020ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക, മിനിമം താങ്ങുവില നിയമപരമായി ഉറപ്പുനൽകുക, ലോകവ്യാപാര സംഘടനയിൽ നിന്നുള്ള ഇന്ത്യയുടെ പിൻവാങ്ങൽ തുടങ്ങി 30 ആവശ്യങ്ങൾ ഈ സംഘടനകൾ മുന്നോട്ടു​വെക്കുന്നു. റാലിയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വോട്ടുചെയ്യാൻ സംഘാടകർ പ്രവർത്തകരോട് ആഹ്വാനം ​ചെയ്യാറില്ല.

വോട്ട് ബഹിഷ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. ബർണാല, സംഗ്രൂർ, പട്യാല, മാൻസ, ബതിന്ദ, ലുധിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു റാലിക്കെത്തിയവരിൽ ഏറെയും. സംഘടനകളിലെ പല നേതാക്കളെയും റാലിക്ക് മുന്നോടിയായി കരുതൽ തടങ്കലിൽ ​വെച്ചതിലും പ്രതിഷേധം ശക്തമാണ്.

നാവിൽനിന്ന് ഭീമമായ തുക ചെലവാക്കേണ്ടി വരുന്നെന്ന് പഞ്ചാബ് ഖേത് മസ്ദൂർ യൂനിയൻ ജനറൽ സെക്രട്ടറി ലച്ച്മൻ സിങ് സെവെവാല പറഞ്ഞു. പഞ്ചാബിൽ മാത്രം ഒമ്പത് എം.എൽ.എമാർ ഈ തെരഞ്ഞെടുപ്പിൽ കളത്തിലുണ്ട്. ഇതിൽ അഞ്ചുപേർ ആംആദ്മി പാർട്ടി മന്ത്രിമാരാണ്. മൂന്ന് കോൺഗ്രസ് എം.എൽ.എമാരും രംഗത്തുണ്ട്. ഇവർ ജയിച്ചാൽ ഉപതെരഞ്ഞെടുപ്പിനായുള്ള തുകയെക്കുറിച്ച് പാർട്ടികൾക്ക് ചിന്തയില്ലെന്ന് സെവെവാല പറഞ്ഞു.

സർക്കാർ ഓഫിസുകളിലെ ഔട്ട്‌സോഴ്‌സിങ് അവസാനിപ്പിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, 2020ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക, മിനിമം താങ്ങുവില നിയമപരമായി ഉറപ്പുനൽകുക, ലോകവ്യാപാര സംഘടനയിൽ നിന്നുള്ള ഇന്ത്യയുടെ പിൻവാങ്ങൽ തുടങ്ങി 30 ആവശ്യങ്ങൾ ഈ സംഘടനകൾ മുന്നോട്ടു​വെക്കുന്നു. റാലിയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വോട്ടുചെയ്യാൻ സംഘാടകർ പ്രവർത്തകരോട് ആഹ്വാനം ​ചെയ്യാറില്ല.

വോട്ട് ബഹിഷ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. ബർണാല, സംഗ്രൂർ, പട്യാല, മാൻസ, ബതിന്ദ, ലുധിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു റാലിക്കെത്തിയവരിൽ ഏറെയും. സംഘടനകളിലെ പല നേതാക്കളെയും റാലിക്ക് മുന്നോടിയായി കരുതൽ തടങ്കലിൽ ​വെച്ചതിലും പ്രതിഷേധം ശക്തമാണ്.

Tags:    
News Summary - Why vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.