പെട്രോളിൽ എഥനോൾ ലയിപ്പിക്കുന്നത് എന്തിനാണ്? അടുത്ത കാലത്തും എഥനോൾ മിക്സിങ് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ എന്തു ലക്ഷ്യത്തിന്റെ പേരിലാണോ എഥനോൾ മിക്സിങ് തുടങ്ങിയത് ആ ലക്ഷ്യത്തിലേക്ക് രാജ്യം എത്തിച്ചേർന്നോ? ഇല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2003 ൽ തുടങ്ങിയതാണ് ഇന്ത്യയുടെ എഥനോൾ മിക്സിങ് പരിപാടി. 4.2 ശതമാനത്തിൽ തുടങ്ങിയ എഥനോൾ മിക്സിങ് 2025 ഓടെ 18.9 ശതമാനത്തിലെത്തി. എന്നാൽ എന്താണ് നേട്ടം?
ക്രൂഡ് ഓയിലിന്റെ ഇറക്കുതി കുറയ്ക്കുക, വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് വമിക്കുന്ന വാതകത്തിന്റെ അളവ് കുറയ്ക്കുക, എഥനോൾ ഉൽപാദനത്തിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുക ഇതൊക്കെയായിരുന്നു ലഷ്യം. എന്നാൽ കണക്കുകൾ പറയുന്നത് ഈ നേട്ടങ്ങളൊന്നും രാജ്യം നേടിയിട്ടില്ല എന്നാണ്.
രാജ്യത്ത് നിലവിലുള്ള കണക്കു പ്രകാരം ക്രൂഡ് ഓയിൽ ഇറക്കുമതി കുടിയിട്ടേ ഉള്ളൂ. 2024 ൽ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് 234 മില്യൻ ടൺ ആയിരുന്നെങ്കിൽ 2025 ൽ അത് 243 മില്യൻ ടണ്ണായി. 3.8 ശതമാനം വർധനയാണ് ഉണ്ടായത്. 2019 ൽ മുൻവർഷത്തെക്കാൾ 2.8 ശതമാനമായിരുന്നു വർധന.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ വർധിച്ചിട്ടും പെട്രോൾ ഡിമാൻറ് കുറഞ്ഞില്ല. 2025 ൽ 7.5 ശതമാനം അധിക ഡിമാൻറാണ് പെട്രോളിനുണ്ടായത്. ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്നതും പൊതുഗതാഗത സംവിധാനങ്ങൾ വളരാത്തതുമാണ് ഇതിന് കാരണമായി പറയുന്നത്.
അതുപോലെ പെട്രോൾ വിലയും ഒട്ടും കുറഞ്ഞില്ല. 2018 ൽ 76.9 രൂപയായിരുന്ന പെട്രോൾ വില 208 ൽ 109.3 രൂപയായി വർധിച്ചു. പിന്നീട് വില പിടിച്ചു നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.