ജനറൽ ബിപിൻ റാവത്ത്, എം.എം. നരവനെ

ആരാകും അടുത്ത സി.ഡി.എസ്​?

ന്യൂഡൽഹി: ജനറൽ റാവത്തി​െൻറ അപ്രതീക്ഷിത മരണം അടുത്ത സംയുക്ത സേന മേധാവി (സി.ഡി.എസ്​) ആരാകുമെന്ന ചോദ്യമുയർത്തുന്നു. കരസേന മേധാവി ജനറൽ മനോജ്​ മുകുന്ദ്​ നരവനെയാണ്​ രാജ്യത്തെ അടുത്ത ഏറ്റവും മുതിർന്ന സൈനിക ഓഫിസർ. വ്യോമസേന മേധാവി എയർചീഫ്​ മാർഷൽ വിവേക്​ റാം ചൗധരി, നാവിക സേന മേധാവി അഡ്​മിറൽ ആർ. ഹരികുമാർ എന്നിവർ നരവനെയെക്കാൾ രണ്ടുവർഷം ജൂനിയറാണ്​. ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ റാവത്തി​െൻറ പിൻഗാമിയെ ഉടൻ നിയമിക്കാനുള്ള സാഹചര്യവുമുണ്ട്​.

സീനിയോറിറ്റി പരിഗണിച്ചാൽ നരവനെ അടുത്ത സി.ഡി.എസ്​ ആകുമെന്നാണ്​ വിലയിരുത്തൽ. നരവനെ സി.ഡി.എസ്​ ആയാൽ കരസേന മേധാവിയുടെ പദവിയിലും ഒഴിവുവരും. കരസേന ഉപമേധാവി ലഫ്​.​ ജനറൽ സി.പി. മൊഹന്തി, വടക്കൻ കരസേന കമാൻഡർ ലഫ്​.​ ജനറൽ വൈ.കെ. ജോഷി എന്നിവർ നരവനെയുടെ സഹപാഠികളും സേനയിലെ മുതിർന്ന ഉദ്യോഗസ്​ഥരുമാണ്​. ഇവരിൽ ആരെങ്കിലുമാകും കരസേന മേധാവി സ്​ഥാനത്തേക്ക്​ പരിഗണിക്കപ്പെടുകയെന്നും കരുതുന്നു.

അടുത്ത ഏപ്രിലിലാണ്​ നരവനെ വിരമിക്കേണ്ടത്​. എന്നാൽ, അതിന്​ സാധ്യതയില്ലെന്നും കരസേനയിൽനിന്ന്​ തന്നെയാകും സംയുക്ത സേനാ ​മേധാവി ഉണ്ടാവുകയെന്നുമാണ്​ ഉന്നത സൈനിക വൃത്തങ്ങളിൽനിന്നുള്ള വിവരം. അതേസമയം, കേന്ദ്രത്തി​െൻറ തീരുമാനമെന്ന നിലക്ക്​ ഏതുതലത്തിൽനിന്നും സി.ഡി.എസ്​ ഉണ്ടാകാം. 

Tags:    
News Summary - who will be the next cds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.