പട്ടികജാതിക്കാരനാണെങ്കിലും കോവിന്ദ്​ അവരോടൊപ്പം നിൽക്കുമെന്ന്​ കരുതാനാവില്ല -ജിഗ്​നേഷ്​ മേവാനി

ട്ടികജാതിക്കാരനാണെങ്കിലും രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അവരോടൊപ്പം നിൽക്കുമെന്ന്​ കരുതാനാവില്ലെന്ന്​ ജിഗ്​നേഷ്​ മേവാനി എം.എൽ.എ. കർഷക ബില്ല്​ രാഷ്​ട്രപതി ഒപ്പിട്ടതിനെ വിമർശിച്ചുകൊണ്ടാണ്​ അദ്ദേഹം ഇങ്ങിനെ പറഞ്ഞത്​.'കോവിന്ദ് പട്ടികജാതിക്കാരായതിനാൽ ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പട്ടികജാതിക്കാരുടെയും കർഷകരുടെയും താൽപ്പര്യങ്ങൾക്ക്​ അനുസരിച്ച്​ അദ്ദേഹം ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഉയർന്ന ജാതിയിൽ (ബ്രാഹ്മണർ ഉൾപ്പെടെ) ഒരാൾ ജനിച്ചതുകൊണ്ട് അവർ പാവപ്പെട്ടവർക്ക് എതിരുമായിരിക്കില്ല'-അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രാഷ്​ട്രപതി കർഷക ബില്ലുകൾ ഒപ്പുവച്ചു എന്ന വാർത്തയും അദ്ദേഹം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്​. രാജ്യത്ത്​ രൂപപ്പെട്ട വമ്പിച്ച പ്രക്ഷോഭങ്ങൾ കണക്കിലെടുത്ത്​ രാഷ്​ട്രപതി കർഷക ബില്ലുകൾ തിരിച്ചയക്കണമെന്ന്​ പ്രതിപക്ഷ കക്ഷികളും കർഷക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്​ അവഗണിച്ച്​ അദ്ദേഹം ബില്ലുകളിൽ ഒപ്പുവയ്​ക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.