കോവിഡ് വാക്സിൻ ഇന്ത്യയിൽ എന്ന് വരും? മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വാ​ക്സി​ന്‍റെ വി​ത​ര​ണം തു​ട​ങ്ങാ​ത്ത​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ പരിഹസിച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ട്വിറ്ററിലൂടെയാണ് വാക്സിൻ ഇന്ത്യയിൽ എന്നുവരമെന്ന് രാഹുൽ ചോദിച്ചത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 23 ല​ക്ഷം ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​യി​ട്ടും ഇ​ന്ത്യ​യി​ൽ ലഭ്യമാകാത്തതെന്ത് എന്നാണ് രാ​ഹു​ൽ ഗാ​ന്ധിയുടെ ചോദ്യം. 

23 ല​ക്ഷം ആ​ളു​ക​ള്‍​ക്ക് ഇ​തി​നോ​ട​കം കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​യി ക​ഴി​ഞ്ഞു. ചൈ​ന, യു​.എ​സ്, യു.​കെ, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ല്‍ എ​ന്ന് വ​രും മോ​ദി ജീ' ​രാ​ഹു​ല്‍ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

ആഴ്ചകൾക്കകം ഇന്ത്യയിൽ കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങുമെന്ന് ഈ മാസമാദ്യം നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. വാക്സിൻ നൽകുന്നതിന് സർക്കാർ സർവസജ്ജമാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു.

അ​തേ​സ​മ​യം, ഓ​ക്‌​സ്ഫ​ഡ് അ​സ്ട്ര​സെ​ന​ക്ക വാ​ക്‌​സി​ന് അ​ടു​ത്ത ആ​ഴ്ച​യോ​ടെ സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ.

Latest News:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.