വാട്​സ്​ ആപ്​ നിലച്ചത്​ 40 മിനിട്ട്​ മാത്രം; ബംഗാളിൽ വികസനം ഇല്ലാതായിട്ട്​ 50 വർഷം -മോദി

കൊൽക്കത്ത: വാട്​സ്​ ആപ്​ നിലച്ചത്​ 40 മിനിറ്റ്​ മാത്രമാണെങ്കിൽ പശ്​ചിമ ബംഗാളിൽ വികസനം നിലച്ചിട്ട്​ 50 വർഷം കഴിഞ്ഞുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. 40 മിനിറ്റ്​ നേരത്തേക്ക്​ വാട്​സ്​ ആപ്​, ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം എന്നിവ നിലച്ചപ്പോൾ നമ്മളെല്ലാവരും ആശങ്കയിലായി. എന്നാൽ ബംഗാളിൽ വികസനം നിലച്ചിട്ട്​ 50 വർഷം കഴിഞ്ഞിരിക്കുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.

ബംഗാൾ കോൺഗ്രസ്​, തൃണമൂൽ, ഇടതുപാർട്ടികൾ എന്നിവർക്കെല്ലാം അവസരം നൽകി. എന്നാൽ, എല്ലാവരും ബംഗാളിനെ ചൂഷണം ചെയ്യുകയാണ്​ ചെയ്​തത്​. ഞങ്ങൾക്ക്​ അഞ്ചു വർഷം തന്നാൽ പശ്​ചിമബംഗാളിനെ വികസനത്തിലേക്ക്​ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കാൻ മമത ബാനർജി തയാറായിട്ടില്ല. പശ്​ചിമബംഗാളിലെ യുവാക്കളുടെ ഭാവിയിൽ മമതക്ക്​ ആശങ്കയില്ല. മാഫിയ വ്യവസായം മാത്രമാണ്​ ബംഗാളിൽ വികസിക്കുന്നതെന്നും മോദി പറഞ്ഞു.

Tags:    
News Summary - WhatsApp was down for 40 mins, but vikaas down in Bengal for yrs, says PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.