പൂനെ:ചാൾസ് ഡാർവിന്‍റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന മാനവവിഭവശേഷി സഹ മന്ത്രി സത്യപാൽ സിങിന്‍റെ നിലപാടിനെ വെട്ടിലാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആന്‍റ് റിസർച്ചിന്‍റെ ചോദ്യ പേപ്പർ. ബിരുദ വിദ്യാർഥികൾക്കായി ഐ.ഐ.എസ്.ഇ.ആർ നടത്തിയ പരീക്ഷയിലാണ് മന്ത്രിയുടെ നിലപാടിലെ യുക്തി ചോദ്യം ചെയ്തത് . ബിരുദ വിദ്യാർഥികൾക്കായി നടത്തി പരീക്ഷയിലായിരുന്നു ചോദ്യം.
വിദ്യാർഥികളുടെ യുക്തി ചിന്ത എത്രത്തോളമെന്ന് അളക്കാനാണിതെന്ന് യൂനിവേഴ്സിറ്റി ഡീൻ സഞ്ജീവ് ഗാലണ്ടെ പറഞ്ഞു. മന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്തതല്ല പകരം നിലപാടിലെ യുക്തി കുട്ടികളെങ്ങനെ സ്വീകരിക്കുന്നു എന്നതാണ് ശ്രദ്ധിക്കുന്നത്. ഇതിനായി സർക്കാരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടാനോ വിവാദങ്ങൾ സൃഷ്ടിക്കാനോ തങ്ങൾക്ക് താത്പര്യമില്ലെന്നും ഗാലണ്ടെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.