ലഖ്നോ: ഉത്തർപ്രദേശിലെ സംഭലിലെ ജമാ മസ്ജിദിന്റെ പുറംചുമരിൽ വെള്ള പെയിന്റടിച്ചാൽ എന്താണ് പ്രശ്നമെന്ന് അലഹബാദ് ഹൈകോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ചോദിച്ചു. പെയിന്റടിക്കാൻ അനുമതി തേടി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി പരിഗണിക്കവേ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ ആണ് ഈ ചോദ്യമുന്നയിച്ചത്. മസ്ജിദിന്റെ ഉൾഭാഗം സെറാമിക് പെയിന്റാണെന്നും നിലവിൽ വെള്ള പെയിന്റടിക്കേണ്ടതില്ലെന്നുമായിരുന്നു എ.എസ്.ഐ റിപ്പോർട്ട്.
എന്നാൽ, പുറംചുമരിൽ വെള്ള പെയിന്റടിക്കുകയും വിളക്കുകളുടെ പ്രവൃത്തി നടത്തുകയും മാത്രമാണ് ആവശ്യമെന്ന് വെള്ളിയാഴ്ച മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ എസ്.എഫ്.എ. നഖ്വി ബോധിപ്പിച്ചു. മസ്ജിദ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഏൽപിക്കുന്നതിനായി 1927ൽ സംഭൽ ജില്ല ഭരണകൂടവും മസ്ജിദ് കമ്മിറ്റിയും തമ്മിൽ ഉണ്ടാക്കിയ യഥാർഥ കരാറിന്റെ പകർപ്പ് സമർപ്പിക്കാൻ ഹൈകോടതി ജില്ല മജിസ്ട്രേറ്റിന് നിർദേശം നൽകി. കേസിൽ അടുത്ത വാദം കേൾക്കൽ മാർച്ച് 12ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.