കേരളത്തിലെ ജീപ്പുകൾക്ക്​ തമിഴ്​നാട്ടിലെ തെരഞ്ഞെടുപ്പിൽ എന്താണ്​ കാര്യം?

ശിവകാശി: തമിഴകത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുന്നണികൾക്ക് പ്രചാരണത്തിൽ മുന്നേറാൻ കേരള ജീപ്പുകളും. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ മുന്നണികളുടെ വോട്ടഭ്യർഥനയുമായി തലങ്ങും വിലങ്ങും പായുകയാണിവ. നിരപ്പാർന്ന ഭൂമിശാസ്ത്രം മൂലം ജീപ്പ് പോലുള്ള വണ്ടികൾ കാണാൻ കിട്ടാത്ത ഇടമാണ് തമിഴകം.

കേരളത്തിലാകട്ടെ ജീപ്പുകൾ സർവസാധാരണവും. ഏജൻറുമാർ മുഖേനയാണ് മാസവാടകക്കായി ജീപ്പുകൾ അതിർത്തി കടത്തുന്നത്. തമിഴ്നാട്ടിലും കേരളത്തിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് വന്നതോടെ ജീപ്പുകൾ ലഭിക്കുന്ന കാര്യത്തിൽ ഏജൻറുമാർക്ക് ആശങ്കയായിരുന്നു.

ഡ്രൈവറുടെ ശമ്പളം ഉൾപ്പെടെ 2500 മുതൽ 3000 വരെയായിരുന്നു ജീപ്പുകൾക്ക് കേരളത്തിലെ ദിവസവാടക. വാഹനങ്ങൾക്കുള്ള ഇന്ധനവും ഡ്രൈവർമാർക്ക് ഭക്ഷണവും പാർട്ടിക്കാർ നൽകുമെന്നതിനാൽ അതിർത്തി കടന്നോടാൻ ഇക്കുറി വാഹന ഉടമകൾക്ക് മടിയായിരുന്നു.

എന്നാൽ, ദിവസവാടക വർധിപ്പിച്ചതോടെ കേരളത്തിൽനിന്ന് കൂടുതൽ ജീപ്പുകൾ എത്തിയതായി ശിവകാശിയിലെ ഏജൻറ് മുരുകേശൻ പറയുന്നു. എ.ഐ.എ.ഡി.എം.കെക്ക് വേണ്ടിയാണ് ശിവകാശിയിൽ കൂടുതൽ കേരള ജീപ്പുകൾ ഓടുന്നത്. ജയലളിതയുടെയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെയും ഒ. പന്നീർസെൽവത്തിെൻറയും ചിത്രങ്ങൾ പതിപ്പിച്ച രണ്ടില ചിഹ്നവും കൊടിയും സ്ഥാനാർഥി ലക്ഷ്മി ഗണേശ​െൻറ ചിത്രങ്ങളടങ്ങിയ ബോർഡുകള​ും പതിപ്പിച്ചാണ് തമിഴ് പേശി ഇവ ഓടിക്കൊണ്ടിരിക്കുന്നത്.

ഡി.എം.കെയുടേതാകുമ്പോൾ കരുണാനിധിയുടെയും സ്​റ്റാലിെൻറയും ചിത്രങ്ങളാകും മുന്നിൽ. ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിൽനിന്നാണ് ജീപ്പുകൾ കൂടുതലായി തമിഴ് തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ ഭാഗമാകുന്നത്. വിരുദനഗർ, തിരുനൽവേലി, തെങ്കാശി, മധുര ജില്ലകളിലാണ് ഇത്തരത്തിൽ കൂടുതൽ ജീപ്പുകൾ ഉപയോഗിക്കുന്നത്.

Tags:    
News Summary - What do jeeps in Kerala matter in Tamil Nadu elections?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.