വാക്​സിൻ സർട്ടിഫിക്കറ്റിൽനിന്ന്​ മോദിയുടെ ചിത്രം ഒഴിവാക്കി ബംഗാളും; പകരം മമതയുടെ ചിത്രം

ന്യൂഡൽഹി: ഛത്തീസ്​ഗഡിന്​ പിന്നാലെ കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റിൽനിന്ന്​ പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്ചിമബംഗാളും. മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റായിരിക്കും പകരം വിതരണം ചെയ്യുക.

സംസ്​ഥാനങ്ങൾ പണം നൽകി വാക്​സിൻ വാങ്ങുന്നതിനാലാണ്​ മോദിയുടെ ചി​ത്രം ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ്​ വിവരം. മൂന്നാംഘട്ടത്തിൽ വാക്​സിൻ സ്വീകരിക്കുന്നവർക്ക്​ മാത്രമാണ്​ മമതയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റ്​ നൽകുക. മൂന്നാംഘട്ടത്തിൽ വാക്​സിൻ നൽകുന്നത്​ 18നും 44നും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും.

കോൺഗ്രസ്​ ഭരിക്കുന്ന ഛത്തീസ്​ഗഡിൽ നേരത്തേ കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റിൽനിന്ന്​ മോദിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ്​ ബാഗലിന്‍റെ ചിത്രം പതിച്ച സർട്ടിഫിക്കറ്റാണ്​ പകരം നൽകുന്നത്​. വാക്​സിൻ വിതരണത്തിൽനിന്ന്​ കേന്ദ്രം പിന്മാറിയ സാഹചര്യത്തിലാണ്​ പ്രധാനമന്ത്രിയ​ുടെ ചിത്രം മാറ്റുന്നതെന്ന്​ ഛത്തീസ്​ഗഡ്​ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്​ സമയത്ത്​ മോദിയുടെ ചിത്രം പതിച്ച വാക്​സിൻ സർട്ടിഫിക്കറ്റ്​ നൽകുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്നായിരുന്നു പരാതി. 

Tags:    
News Summary - West Bengal new Covid 19 vaccine certificates with CM Mamata Banerjee's photo instead of PM Modi’s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.