കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയെ തുടർന്ന് വർഗീയ സംഘർഷം പടർന്ന റാണഗഞ്ച്, അസൻസോൾ പ്രദേശങ്ങൾ ഗവർണർ കേസരി നാഥ് ത്രിപാഠി സന്ദർശിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റുമായി ചർച്ച നടത്തിയ അദ്ദേഹം സ്ഥിതിഗതി അവലോകനം െചയ്തു.
കലാപമുണ്ടായ മറ്റു സ്ഥലങ്ങളിലും ഗവർണർ പിന്നീട് സന്ദർശനം നടത്തി. തിങ്കളാഴ്ച രാമനവമി ഘോഷയാത്രയെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച അടുത്ത പ്രദേശങ്ങളിലേക്കും സംഘർഷം പടർന്നു. അസൻസോളിൽ 16കാരനായ സിബ്ത്തുല്ല റശീദിയെ ആണ് അക്രമികൾ കൊലെപ്പടുത്തിയത്. പ്രദേശത്തെ നൂറാനി മസ്ജിദ് ഇമാം ഇംദത്തുല്ല റശീദിെൻറ മകനാണ് സിബ്ത്തുല്ല.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഞായറാഴ്ച ആയുധങ്ങളുമായി നടന്ന രാമനവമി യാത്ര അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. എസ്.കെ. ഷാജഹാൻ, മഖ്സൂദ് ഖാൻ എന്നിവരാണ് അന്ന് കൊല്ലെപ്പട്ടത്. അസൻസോളിൽ ഇതുവരെ 60 പേെര അറസ്റ്റ് ചെയ്തതായും ആയുധങ്ങൾ പിടിച്ചെടുത്തതായും െപാലീസ് പറഞ്ഞു.
മുൻകരുതലെന്ന നിലയിൽ റാണിഗഞ്ച്, അസൻസോൾ, െവസ്റ്റ് ബർദ്വാൻ ജില്ലകളിൽ ഇൻറർെനറ്റ് സർവിസ് തടഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബി.ജെ.പി മഹിള മോർച്ച പ്രസിഡൻറ് ലൊക്കറ്റ് ചാറ്റർജി എന്നിവർ ലഹളബാധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് പൊലീസ് വിലക്കി. വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റംചുമത്തി കേസെടുക്കുകയും ചെയ്തു. എന്നാൽ, തന്നെ ലക്ഷ്യമാക്കി തൃണമൂൽ കോൺഗ്രസിൽപെട്ട ചിലർ കുഴപ്പം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.