????? ?????? ???? ??.?.?? ???????????

ബി.ജെ.പി എം.എൽ.എയുടെ മരണം: ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി എം.എൽ.എ ദേബേന്ദ്ര നാഥ് റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. നിലോയ് സിങ് എന്നയാളെയാണ് കേസ് അന്വേഷിക്കുന്ന സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വ​​ട​​ക്ക​​ൻ ദി​​നാ​​ജ്​​​പു​​ർ ജി​​ല്ല​​യി​​ൽ ഹേം​​താ​​ബാ​​ദി​​ലെ വീ​​ടി​​ന്​ സ​​മീ​​പ​​ത്ത്​ ദേബേന്ദ്ര നാഥ് റോയിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ പൊലീസ് ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. ഇതിൽ തന്‍റെ മരണത്തിന് കാരണക്കാരായവരുടെ പേര് ദേബേന്ദ്ര സൂചിപ്പിച്ചിരുന്നതായും അന്വേഷണസംഘം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് ഒരാളെ  കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


അതേസമയം ദേ​​ബേ​​ന്ദ്ര​​നാ​​ഥ്​ റോ​​യി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണെ​​ന്നും​ പി​​ന്നി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ്​ ​പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണെ​​ന്നും​ ആ​​രോ​​പി​​ച്ച്​ ബി.​​ജെ.​​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇവർ സി.​​ബി.​​ഐ അ​​ന്വേ​​ഷ​ണ​വും ആ​​വ​​ശ്യ​​പ്പെ​​ട്ടിരുന്നു. കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്ന്​ ബ​​ന്ധു​​ക്ക​​ളും ആ​​രോ​​പി​​ച്ചി​രു​ന്നു. എന്നാൽ പോസ്റ്റ് മോർട്ട് റിപോർട്ടിൽ ദേ​​ബേ​​ന്ദ്ര​​നാ​​ഥ്​ റോ​​യി​​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന്​ വ്യക്തമായിരുന്നു. ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വോ ച​ത​വോ മ​റ്റ്​ പ​രി​ക്കു​ക​ളോ ഇ​ല്ലെ​ന്നും​ റി​പ്പോ​ർ​ട്ടി​ലു​ണ്ടായിരുന്നു.


ദേബേന്ദ്രയുടെ മരണത്തെതുടർന്ന് നോർത്ത് ബംഗാളിൽ 12 മണിക്കൂർ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഹേം​​താ​​ബാ​​ദ്​ സം​​വ​​ര​​ണ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന്​ സി.​​പി.​​എം ടി​​ക്ക​​റ്റി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി​​യ അ​​ദ്ദേ​​ഹം ലോ​​ക്​​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ സ​​മ​​യ​​ത്ത്​ ബി.​​ജെ.​​പി​​യി​​ൽ ചേ​​രുകയായിരുന്നു. 

Tags:    
News Summary - West Bengal: CID arrests man in connection with BJP MLA's death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.