സ്​കൂൾ തുറന്നില്ലെങ്കിലെന്താ, ബംഗാളിൽ ടി.വി കണ്ടുപഠിക്കാം

​കൊൽക്കത്ത: പശ്​ചിമബംഗാളിൽ പത്താം ക്ലാസുകാരും പ്ലസ്​ടുക്കാരും ഇനി ടി.വി കണ്ടുപഠിക്കും. ലോക്​ഡൗൺ കാലത്ത്​ ക്ലാസുകൾ നഷ്​ടപ്പെടുന്നത്​ തടയാനാണ്​ സംസ്​ഥാന വിദ്യാഭ്യാസ വകുപ്പി​​െൻറ നൂതനാശയം. ടെലിവിഷൻ ചാനലായ എ.ബി.പി ആനന ്ദയുമായി ചേർന്നാണ്​ ദിവസവും വൈകീട്ട്​ 3 മുതൽ 4 വരെ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഏപ്രിൽ 13 വരെ തുടരും.

ചൊവ്വാഴ്ച ഇംഗ്ലീഷ് ക്ലാസോടെ​ ടെലിവിഷൻ പഠനം തുടങ്ങി​. ഇരു ക്ലാസുകൾക്കും അരമണിക്കൂർ വീതമാണ്​ സമയം​. സംസ്ഥാന ബോർഡ് സിലബസ് പിന്തുടരുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ഈ പരിപാടി. “സംസ്ഥാന സർക്കാരി​​െൻറ മികച്ച സംരംഭമാണിത്​. എത്രത്തോളം ഫലപ്രദമാണെന്ന് വരും ദിവസങ്ങളിൽ കാണാം. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണ്​” -കൊൽക്കത്ത ജയനഗർ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഗേൾസ് സ്​കൂളിലെ പ്രധാനാധ്യാപിക കൃഷ്ണകോലി റേ പറഞ്ഞു.

അതേസമയം, മിക്ക സ്കൂളുകളും ഡിഷ് ആൻറിനയോ കേബിളോ ഇല്ലാത്ത ഉൾപ്രദേശങ്ങളിലായതിനാൽ എല്ലാ വിദ്യാർഥികൾക്കും ഇതി​​െൻറ ഗുണം ലഭിക്കി​ല്ലെന്നും​ ഇവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - West Bengal begins live lectures for Class 10 and 12 students on TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.