ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഏക സിവിൽകോഡ് നിലവിൽവരുന്നത് ഇനി സമയത്തിന്റെ കാര്യം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഷമിക് ഭട്ടാചാര്യ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ഏക സിവിൽകോഡ് നടപ്പാക്കുകയെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണെന്ന് അദ്ദേഹം പറഞ്ഞു. എപ്പോൾ എങ്ങനെ നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസമിൽ ഏക സിവിൽകോഡിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രഖ്യാപിച്ചതിന് പിറകെയാണ് ബംഗാളും ഈ വഴിക്ക് നീങ്ങുന്നത്. ബംഗാളിൽ ഭരണപരമായ മാറ്റങ്ങൾ മാത്രമല്ല, പ്രത്യയശാസ്ത്രപരമായ പുനഃസംഘാടനവും ആഗ്രഹിക്കുന്നുവെന്ന് ബി.ജെ.പി പ്രസിഡന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.