‘‘നിങ്ങൾക്ക്​ കഴിയില്ലെങ്കിൽ മസൂദ്​ അസ്​ഹറിനെ ഞങ്ങൾ പിടികൂടാം’’ -അമരീന്ദർ സിങ്​

അമൃത്​സർ: ജെയ്​ഷെ മുഹമ്മദ്​ തലവൻ മസൂദ്​ അസ്​ഹർ പാകിസ്​താനിലാണുള്ളതെന്നും അയാളെ പിടികൂടാൻ പാകിസ്​താന്​ കഴിവ ില്ലെങ്കിൽ ഇന്ത്യ അത്​ ചെയ്യുമെന്നും പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​. ട്വിറ്ററിലൂടെയാണ്​ അമരീന്ദർ സിങ് ​ പാകിസ്​താൻ ​പ്രധാനമ​ന്ത്രി ഇമ്രാൻഖാന്​ മറുപടി നൽകിയത്​.

പ്രിയപ്പെട്ട ഇമ്രാൻ ഖാൻ, ജെയ്​ഷെ തലവൻ മസൂദ്​ അസ് ​ഹർ ബഹ്​വാൽപൂരിലുണ്ട്​.​ െഎ.എസ്​.​െഎയുടെ സഹായത്തോടെയാണ്​ ഭീകരാക്രമണം ആസൂത്രണം ചെയ്​ത്​ നടപ്പിലാക്കിയത്​. അവിടെ പോയി അയാളെ പിടിക്കൂ. നിങ്ങൾക്ക്​ അതിന്​ സാധിക്കില്ലെങ്കിൽ ഞങ്ങ​േളാട്​ പറയൂ. നിങ്ങൾക്ക്​ വേണ്ടി ഞങ്ങളത്​ ചെയ്യാം. മുംബൈ ഭീകരാക്രമണത്തി​​െൻറ ഇന്ത്യ നൽകിയ തെളിവിൽ എന്ത്​ നടപടി സ്വീകരിച്ചുവെന്നും അമരീന്ദർ സിങ്​ ചോദിച്ചു.

പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻഖാന്​ കൂടുതലായി എന്ത്​ തെളിവാണ്​ വേണ്ടത്​.? ഇന്ത്യൻ സേന വധിച്ച ഭീകരവാദികളുടെ മൃതദേഹങ്ങൾ കാണിച്ചാൽ അവർ അംഗീകരിക്കുമോ. ലോകത്തിന് മുഴുവൻ​ സത്യം അറിയാം. നമ്മുടെ ഒരു ജവാൻ രക്തസാക്ഷിയായാൽ പാകിസ്​താ​​െൻറ രണ്ട്​ പേരെ കൊല്ലണം. അവർക്ക്​ മനസിലാവുന്ന ഒരേയൊരു ഭാഷ ഇതു മാത്രമാണ്​. സർക്കാർ എന്ത്​ തീരുമാനം കൈക്കൊണ്ടാലും അതിനൊപ്പം നിൽക്കുമെന്ന്​ കോൺഗ്രസ്​ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അമരീന്ദർ സിങ് ഒരു ചടങ്ങിൽ​ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - We'll Pick Up Masood Azhar If You Can't": Amarinder Singh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.