കസേരയെപ്പറ്റി തർക്കം; വിവാഹം വേണ്ടെന്ന് വെച്ച് വരൻ

ലഖ്നോ: ഉത്തർപ്രദേശിൽ കസേരയെപ്പറ്റി ഉണ്ടായ തർക്കത്തിൽ വിവാഹം വേണ്ടെന്ന് വെച്ച് വരൻ. തന്‍റെ മുത്തശിക്ക് ഇരിക്കാൻ കസേര ലഭിക്കാത്തതിനെ തുടർന്നാണ് വരൻ വിവാഹം ഉപേക്ഷിച്ചത്.

വരന്‍റെ മുത്തശി തനിക്ക് ഇരിക്കാനായി ആവശ്യപ്പെട്ട കസേര ലഭിക്കാതെ വന്നപ്പോൾ വരനോട് പരാതിപ്പെടുകയും വിഷയത്തിൽ വിവാഹ വേദിയിൽ തർക്കം ഉണ്ടാകുകയും ചെയ്തു. കസേരയെ തുടർന്നുണ്ടായ തർക്കത്തിൽ വരനും സഹോദരനും ഇടപെട്ട് ഭാവിയിൽ വധുവിന് പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞതായി വിവാഹത്തിന് പങ്കെടുക്കാൻ എത്തിയവർ വ്യക്തമാക്കി.

തർക്കം രൂഷമായപ്പോൾ വരൻ വിവാഹം നടക്കില്ലെന്ന് പറയുകയായിരുന്നു. വിവാഹ ഒരുക്കത്തിനായി ചെലവായ തുക നൽകിയതിന് ശേഷമാണ് വരന്‍റെ സംഘത്തെ വധുവിന്‍റെ ബന്ധുക്കൾ പോകാൻ അനുവദിച്ചത്.

രണ്ട് കുടുംബങ്ങളിൽ നിന്നും പരാതി ഒന്നും ലഭിച്ചിട്ടില്ല. ഇരുകൂട്ടരും ചേർന്ന് വിഷയം പരിഹരിച്ചതായി കരുതുന്നതായും പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Wedding called off after spat over a chair in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.