കോൺഗ്രസിനെ 'കുടുംബം' തകർത്തു, ഞങ്ങൾക്കാവശ്യം ശക്തമായ ഒരു പ്രതിപക്ഷത്തെ -കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്​വി

ന്യൂഡൽഹി: കോൺഗ്രസിലെ പ്രതിസന്ധികൾക്കു കാരണം നെഹ്റു കുടുംബമാണെന്ന് കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്​വി. കൈപ്പത്തിയെ കുടുംബസ്വത്താക്കി മാറ്റാനുള്ള നീക്കത്തിനിടെ കോൺഗ്രസിനെ 'കുടുംബം' തളർത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിൽ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് മന്ത്രിയുടെ വിമർശനം.

സർക്കാറിന് ആവശ്യം ശക്തമായൊരു പ്രതിപക്ഷത്തെയാണ്. അല്ലാതെ, നിറയെ വൈരുധ്യങ്ങളും ആശയക്കുഴപ്പവും നിറഞ്ഞ ഒരു പ്രതിപക്ഷത്തെയല്ല. രാഷ്ട്രീയ പ്രതിസന്ധിയുടെ സുനാമിയിലാണ് കോൺഗ്രസ്. അതേസമയം, ഫ്യൂഡൽ മേധാവിത്വത്താൽ കഷ്ടപ്പെടുകയും ചെയ്യുന്നു.

കോൺഗ്രസ് ഇന്ന് നിഷ്ക്രിയ ആസ്തിയായി മാറിക്കഴിഞ്ഞു. അകത്തോ പുറത്തോ യാതൊരു വിലയുമില്ലെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്തെത്തിയിരുന്നു. നേരത്തെ, പാർട്ടി നേതൃത്വത്തിൽ സമൂല മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിലെ പ്രമുഖനാണ് കപിൽ സിബൽ. ആഭ്യന്തര പ്രശ്നങ്ങളും നേതൃത്വ പ്രതിസന്ധിയും രൂക്ഷമാകുകയാണ് പാർട്ടിക്കുള്ളിൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.