‘വാക്കു പറഞ്ഞിട്ടുണ്ടെങ്കിൽ പാലിച്ചിരിക്കും’, ‘ഗൃഹജ്യോതി’ തെളിയുമെന്നതിൽ സംശയം വേണ്ടെന്ന് ഡി.കെ. ശിവകുമാർ

ബംഗളൂരു: വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അത് പാലിച്ചിരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സൗജന്യമായി വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുമെന്നും ഇക്കാര്യത്തിൽ ആശങ്ക​പ്പെടേണ്ടതില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

‘എല്ലായ്‌പ്പോഴും വാഗ്ദാനങ്ങൾ പാലിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ‘ഗൃഹജ്യോതി‘ പദ്ധതി നടപ്പാക്കുന്ന കാര്യത്തിലും അതിന് മാറ്റമുണ്ടാവില്ല. അതിനാൽ കർണാടകയിലെ ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒട്ടും ആശങ്കപ്പെടേണ്ടതില്ല.

പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുകയാണ്. സംസ്ഥാനത്തെ ആളുകളെല്ലാം അതിന് അപേക്ഷിക്കണം. അതിനായി തിരക്കു കൂട്ടേണ്ടതുമില്ല. എന്നാൽ, അപേക്ഷിച്ചിട്ടുണ്ടെന്നത് ഗുണഭോക്താക്കൾ ഉറപ്പു വരുത്തണം. എങ്കിൽ, അടുത്ത മാസം മുതൽ അവർക്ക് വൈദ്യുതി ബില്ലുകൾ ലഭിക്കില്ല.

നമ്മുടെ ഊർജ മന്ത്രി ഇതേക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഇതിനകം നൽകിയിട്ടുണ്ട്. അതിനാൽ, മടികൂടാതെ ഗൃഹജ്യോതി പദ്ധതിക്ക് അപേക്ഷിക്കുക’ -ഡി.കെ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - We stand by our promise of implementing Gruha Jyothi scheme -DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.