ജനവിധി മാനിക്കുന്നുവെന്ന് അമിത് ഷാ; ഹേമന്ത് സോറനെ അഭിനന്ദിച്ച് മോദി

ന്യൂഡൽഹി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. കഴിഞ്ഞ അഞ്ച് വർഷം തന്‍റെ പാർട്ടിക്ക് ഝാർഖണ്ഡിലെ ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിൽ ഷാ ട്വീറ്റിലൂടെ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഝാർഖണ്ഡിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കോൺഗ്രസ്-ജെ.എം.എം സഖ്യമാണ് കേവലഭൂരിപക്ഷം കടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഝാർഖണ്ഡ് ജനതയോട് നന്ദി അറിയിച്ചു. ജെ.എം.എമ്മിലെ ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുമെന്ന സാഹചര്യത്തിൽ അദ്ദേഹത്തെ മോദി ട്വീറ്റിലൂടെ അഭിനന്ദിച്ചു.

ബി.ജെ.പിയുടെ നിലവിലെ മുഖ്യമന്ത്രി രഘുബർ ദാസ് ജംഷഡ്പുർ ഈസ്റ്റിലെ പരാജയത്തെ തുടർന്ന് സ്ഥാനം രാജിവെച്ചു. കോൺഗ്രസ്-ജെ.എം.എം സഖ്യം 47 സീറ്റിലും ബി.ജെ.പി 25 സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്.

Tags:    
News Summary - We respect the mandate, says Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.