Posted On
date_range Updated On
date_range കേന്ദ്ര ബജറ്റിൽ യാതൊരു പ്രതീക്ഷയുമില്ല; കൂട്ടാളികൾക്ക് ഇളവ് നൽകാൻ പുതിയ മാർഗം കൊണ്ടുവരും -സന്ദീപ് ദീക്ഷിത്
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സംബന്ധിച്ച് യാതൊരു പ്രതീക്ഷയുമില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. 10-11 വർഷമായി അവർ ബജറ്റ് അവതരിപ്പിക്കുകയാണെന്നും കാര്യമായ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
തങ്ങളുടെ കൂട്ടാളികൾക്കും വൻകിട മുതലാളിമാർക്കും ഇളവ് നൽകാൻ മോദി സർക്കാർ എന്തെല്ലാം പുതിയ മാർഗങ്ങൾ കൊണ്ടുവരുമെന്ന് കണ്ടറിയണം. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പുതിയ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ ആകർഷിക്കാൻ ബി.ജെ.പി സർക്കാർ ശ്രമിച്ചേക്കാമെന്നും സന്ദീപ് ദീക്ഷിത് മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.