എൽ.കെ അദ്വാനിയുടെ ഭാരതരത്നയെ എതിർക്കുന്നില്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് ഭാരതരത്ന നൽകിയതിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അദ്വാനിക്ക് പുരസ്കാരം നൽകിയതിനെ എതിർക്കുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എൽ.കെ അദ്വാനിക്ക് ഭാരതരത്ന നൽകുമെന്ന് പ്രഖ്യാപിച്ചത്.

കേ​ന്ദ്രസർക്കാർ തീരുമാനത്തെ എതിർക്കാനില്ല. അദ്വാനിക്ക് ഭാരതരത്ന കൊടുക്കുകയാണെങ്കിൽ കൊടുക്കട്ടെയെന്നും സിദ്ധരാമയ്യ പറഞ്ഞു. തുമക്കുരു സിദ്ധഗംഗ സ്വാമിക്ക് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിദ്ധരാമയ്യ കത്തയക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, എൽ.കെ അദ്വാനിയുടെ ഭാരതരത്നക്കെതിരെ ബി.ആർ.എസ് എം.എൽ.സി കവിത രംഗത്തെത്തിയിരുന്നു. അദ്വാനിയെ അഭിനന്ദിച്ച കവിത രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരം അദ്ദേഹത്തിന് നൽകിയതിലൂടെ ബി.ജെ.പി അതിന്റെ അജണ്ട പൂർത്തിയാക്കിയെന്നും വിമർശിച്ചു. രാമക്ഷേത്രം ബി.ജെ.പി യാഥാർഥ്യമാക്കി. ഇതിന് പിന്നാലെ അദ്വാനിക്ക് ഭാരതരത്നയും നൽകി ബി.ജെ.പി അതിന്റെ അജണ്ട പൂർത്തിയാക്കിയെന്നായിരുന്നു കവിതയുടെ പ്രസ്താവന.

എ​ൽ.​കെ അ​ദ്വാ​നി​ക്ക്​ ഭാ​ര​ത​ര​ത്ന ന​ൽ​കു​ന്ന വി​വ​രം പ​ങ്കു​വെ​ക്കാ​ൻ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ മോ​ദി സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ‘എ​ക്സി’​ൽ കു​റി​ച്ചത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും ആ​ദ​ര​ണീ​യ​രാ​യ രാ​ജ്യ​ത​ന്ത്ര​ജ്ഞ​രി​ൽ ഒ​രാ​ളാ​ണ്​ അ​ദ്ദേ​ഹം. ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​ന്​ ന​ൽ​കി​യ സം​ഭാ​വ​ന മ​ഹ​ത്ത​ര​മാ​ണ്. താ​ഴെ​ത്ത​ട്ടി​ൽ​നി​ന്ന്​ തു​ട​ങ്ങി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​വ​രെ​യാ​യി രാ​ജ്യ​സേ​വ​നം ന​ട​ത്തി​യ ജീ​വി​തം. ആ​ഭ്യ​ന്ത​ര മ​ന്ത്രി, വാ​ർ​ത്താ​വി​ത​ര​ണ-​പ്ര​ക്ഷേ​പ​ണ മ​ന്ത്രി തു​ട​ങ്ങി​യ നി​ല​ക​ളി​ലും സ്തു​ത്യ​ർ​ഹ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. തി​ക​ഞ്ഞ ഉ​ൾ​ക്കാ​ഴ്​​ച ന​ൽ​കു​ന്ന വി​ധ​മാ​യി​രു​ന്നു പാ​ർ​ല​മെ​ന്‍റി​ലെ പ്ര​വ​ർ​ത്ത​നം.

പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട അ​ദ്വാ​നി​യു​ടെ പൊ​തു​ജീ​വി​തം സു​താ​ര്യ​ത​യോ​ടും സ​ത്യ​നി​ഷ്ഠ​യോ​ടു​മു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യു​ടേ​താ​ണ്. രാ​ഷ്ട്രീ​യ മൂ​ല്യ​ങ്ങ​ളി​ൽ സ​വി​ശേ​ഷ നി​ല​വാ​ര​മാ​ണ്​ അ​തി​ലൂ​ടെ മു​ന്നോ​ട്ടു​വെ​ക്ക​പ്പെ​ട്ട​ത്. ദേ​ശീ​യ ഐ​ക്യ​വും സാം​സ്കാ​രി​ക ന​വോ​ത്ഥാ​ന​വും ശ​ക്​​തി​പ്പെ​ടു​ത്താ​ൻ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​യ​ത്നം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്​ ഭാ​ര​ത​ര​ത്ന സ​മ്മാ​നി​ക്കു​ന്ന​തു ത​ന്നെ സം​ബ​ന്ധി​ച്ച്​ വി​കാ​ര​നി​ർ​ഭ​ര​മാ​യ നി​മി​ഷ​മാ​ണ്. അ​ദ്ദേ​ഹ​വു​മാ​യി ഇ​ട​പ​ഴ​കാ​നും പ​ഠി​ക്കാ​നും ഒ​രു​പാ​ട്​ അ​വ​സ​രം കി​ട്ടി​യ​ത്​ വി​ശേ​ഷ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു -മോ​ദി പ​റ​ഞ്ഞു.

Tags:    
News Summary - "We don't oppose Bharat Ratna to LK Advani": Karnataka CM Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.