ബി.ജെ.പിയിൽ ചേരുന്ന നേതാക്കളെല്ലാം അപ്രസക്തരായി -ഗൗരവ് ഗൊഗോയ്

ന്യൂ​ഡ​ൽ​ഹി : ബി.​ജെ.​പി​യി​ൽ ചേ​രു​ന്ന നേ​താ​ക്ക​ൾ എ​ല്ലാം അ​വ​രു​ടെ രാ​ഷ്ട്രീ​യ യാ​ത്ര​യി​ൽ അ​പ്ര​സ​ക്ത​രാ​യി മാ​റി​യെ​ന്ന് അ​സം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നും കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭ ഉ​പ നേ​താ​വു​മാ​യ ഗൗ​ര​വ് ഗൊ​ഗോ​യ്. മു​ൻ അ​സം പി.​സി.​സി അ​ധ്യ​ക്ഷ​ൻ ഭൂ​പേ​ൻ കു​മാ​ർ ബോ​റ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് രാ​ജി​വെ​ച്ച് ബി.​ജെ.​പി​യി​ൽ ചേ​രു​ന്ന​തി​നെ പ​രാ​മ​ർ​ശി​ച്ചാ​ണ് ഗൊ​ഗോ​യി​യു​ടെ പ്ര​തി​ക​ര​ണം.

അ​സം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്ക​പ്പെ​ട്ട സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ജെ.​പി​യോ​ടൊ​പ്പം ചേ​ർ​ന്ന അ​സം ഗ​ണ​പ​രി​ഷ​ത്തും നി​ല​നി​ൽ​പ് ഭീ​ഷ​ണി​യി​ലാ​യ വി​ധ​ത്തി​ലാ​യി. ബോ​റ​യു​ടെ കാ​ര്യം പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പാ​ർ​ട്ടി വി​ട്ടാ​ലും കോ​ൺ​ഗ്ര​സ് ത​ന്നെ ഭ​ര​ണ​ത്തി​ൽ എ​ത്തു​മെ​ന്നും ഗൊ​ഗോ​യി തു​ട​ർ​ന്നു.

പ​ഴ​യ കോ​ൺ​ഗ്ര​സു​കാ​രും യ​ഥാ​ർ​ഥ കോ​ൺ​ഗ്ര​സു​കാ​രും ത​മ്മി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ആ​യി​രി​ക്കും അ​സ​മി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. 15 വ​ർ​ഷ​ത്തെ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ ക​ടു​ത്ത അ​ഴി​മ​തി കാ​ണി​ച്ചി​രു​ന്ന പ​ഴ​യ കോ​ൺ​ഗ്ര​സു​കാ​രെ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​സം ബി.​ജെ.​പി. മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ‘അ​സം ജി​ന്ന’​യാ​ണെ​ന്നും രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് ഹി​ന്ദു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് അ​ദ്ദേ​ഹം നി​ർ​ത്ത​ണ​മെ​ന്നും ‘കോ​ൺ​ഗ്ര​സി​ലെ അ​വ​സാ​ന ഹി​ന്ദു നേ​താ​വാ​ണ് ബോ​റ’ എ​ന്ന ഹി​മ​ന്ത​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ട് ഗൊ​ഗോ​യി പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - All the leaders who join BJP become irrelevant - Gaurav Gogoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.