സുപ്രീംകോടതി
ന്യൂഡൽഹി: ഗോത്ര വിഭാഗക്കാരായ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് വിദൂരഗ്രാമങ്ങളിൽ സംസ്കരിക്കുന്നതിനെതിരായ ഹരജിയിൽ സുപ്രീംകോടതി ഛത്തിസ്ഗഢ് സർക്കാറിെന്റ പ്രതികരണംതേടി. ഇനി മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അഞ്ജാരിയ എന്നിവരുടെ ബെഞ്ച് തടയുകയുംചെയ്തു.
സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗങ്ങളുടെ എതിർപ്പ് കാരണം ഗോത്രക്രിസ്ത്യാനികൾക്ക് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സ്വന്തം ഗ്രാമത്തിൽ സംസ്കരിക്കാൻ സാധിക്കുന്നില്ലെന്ന് ഛത്തിസ്ഗഢ് അസോസിയേഷൻ ഫോർ ജസ്റ്റിസ് ആൻഡ് ഇക്വാലിറ്റിയും മറ്റ് ചിലരും സമർപ്പിച്ച ഹരജിയിൽ ആരോപിച്ചു. പരാതിക്കാരിലൊരാളുടെ മാതാവിെന്റ മൃതദേഹം പുറത്തെടുത്ത് മറ്റൊരിടത്ത് സംസ്കരിച്ചതായി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി.
മറ്റൊരു പരാതിക്കാരിയുടെ ഭർത്താവിെന്റ മൃതദേഹം ഭൂരിപക്ഷ സമുദായക്കാരായ ചിലർ പുറത്തെടുത്ത് വിദൂര സ്ഥലത്ത് സംസ്കരിച്ചതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഗ്രാമത്തിൽതന്നെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ അവസരമൊരുക്കണമെന്ന് ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.