രാകേഷ് ടിക്കായത്ത് ഗാസിപൂർ അതിർത്തിയിൽ അനുയായികൾക്കൊപ്പം
ഗാസിപുർ: 'വിളകൾ നഷ്ടമില്ലാതെ വിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് ട്രാക്ടറോടിച്ച് വന്നതാണ് ഞങ്ങൾ. മൂന്നു കാർഷിക നിയമങ്ങൾക്കും കർഷക ദ്രോഹ നടപടികൾക്കും അന്ത്യം കുറിക്കാതെ മടങ്ങിയിട്ട് കാര്യമില്ല. ഇത് മനസ്സിലാക്കിയിട്ടും തിരിയാത്ത മട്ടിൽ സർക്കാർ മുന്നോട്ടുപോകുന്നതുകൊണ്ടാണ് ഈ കർഷക ദിനത്തിൽ പെരുവഴിയിൽ കഴിേയണ്ടി വന്നത്' - കർഷക പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന രാകേഷ് ടിക്കായത്ത് ഗാസിപുർ അതിർത്തിയിലെ സമരഭൂമിയിൽ 'മാധ്യമ'ത്തോടു പറഞ്ഞു. ഭാരതീയ കിസാൻ യൂനിയനെ ഉത്തരേന്ത്യയിലെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയ കർഷക നേതാവ് മഹേന്ദ്ര സിങ് ടിക്കായത്തിെൻറ ഇളയ മകനാണ് രാകേഷ് ടിക്കായത്ത്.
ഒടുവിൽ സർക്കാർ നൽകിയ കത്തിലും ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ച് ഒരു വാക്കുമില്ല. അതുകൊണ്ടാണ് അത് മടക്കേണ്ടി വരുന്നത്. കർഷകരുടെ ആവശ്യമെന്താണ് എന്നറിഞ്ഞ സർക്കാർ അനുകൂല തീരുമാനം എടുക്കുകയാണ് വേണ്ടത്. അതു പറയാനല്ലാതെ ഇനി ചർച്ചക്ക് വിളിച്ചിട്ട് കാര്യമില്ല.
3000 രൂപക്ക് വിറ്റിരുന്ന വിള 1500 രൂപക്കാണിപ്പോൾ വിൽക്കുന്നത്. ഡീസലിെൻറയും വൈദ്യുതിയുടെയും എല്ലാം നിരക്ക് ഇരട്ടിയിലേറെ കൂടി. ചെലവ് ഇരട്ടിയാകുേമ്പാൾ വില പകുതിയാകുന്നത് എന്തു കണക്കാണെന്ന് സർക്കാർ പറയണം. കാശ് കൊടുത്ത് ആളുകളെ കൊണ്ടുവന്ന് കർഷകരാണെന്നു പറഞ്ഞ് റാലി നടത്തി ഈ സമരത്തെ തോൽപിക്കാനാവില്ല.
വിവാദ നിയമങ്ങൾക്ക് പുറമെ സർക്കാർ തീരുമാനമെടുക്കേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. 10 വർഷം കഴിഞ്ഞവർ ട്രാക്ടറോടിക്കരുതെന്ന് പറയുന്നു. പഴയ ജനറേറ്ററുകളും പമ്പിങ് സെറ്റുകളുമൊക്കെ മാറ്റി പുതിയത് സ്ഥാപിക്കണമെന്നും പറയുന്നു. ഗ്രാമങ്ങളിലെ കൃഷിയിൽ നിന്ന് കർഷകരെ പിന്മാറ്റാൻ ഉദ്ദേശിച്ചാണതെല്ലാം. അതിനാൽ, കൃഷിയുമായി മുന്നോട്ടു പോകണമെങ്കിൽ നടുറോഡിലിരുന്നേ പറ്റൂവെന്ന് ടിക്കായത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.