മുംബൈയിലെ ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റി കഫേ നെറ്റിസൺമാരുടെ ഹൃദയം കീഴടക്കുന്നു

മുംബൈ: ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റികളെ സമൂഹം അംഗീകരിക്കാനും പരിഗണിക്കാനും തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളു. അവകാശങ്ങൾ ഉറക്കെ പറഞ്ഞ് സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ വലിയ പോരാട്ടങ്ങളാണ് ഇവർ നടത്തിയത്. സമൂഹത്തിന്‍റെ ചിന്തയിലും പൊതുധാരണയിലും വലിയ മാറ്റങ്ങളാണ് ഈ പോരാട്ടങ്ങൾ കൊണ്ടുവന്നത്. മുംബൈയിലെ ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റി നടത്തുന്ന ഒരു കഫേയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അന്ദേരി വെസ്റ്റിലെ വെർസോവയിലുള്ള ബംബായ് നസരിയ കഫേയിൽ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമെല്ലാം ട്രാൻസ്‌ജെൻഡറുകളാണ്. ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പടെയുള്ള എല്ലാ വിഭാഗക്കാരും തുല്യരാണെന്ന സന്ദേശം നൽകുന്ന കഫേയുടെ മോട്ടോ " കാഴ്ചപ്പാടുകൾ മാറ്റിയാൽ കാഴ്ചകളും മാറുമെന്നാണ്".

ബോംബെ ഫുഡി ടെയിൽസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കഫേയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് ഷെയർ ചെയ്തത്.

വിഡിയോ കാണാം 



Tags:    
News Summary - Watch video: Transgender community run café in Mumbai wins hearts of netizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.